ഒമാനില്‍ വാഹനാപകടങ്ങളില്‍ മലയാളിയടക്കം 13 പേര്‍ കൊല്ലപ്പെട്ടു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഒമാനില്‍ വാഹനാപകടങ്ങളില്‍ മലയാളിയടക്കം 13 പേര്‍ കൊല്ലപ്പെട്ടു
മസ്ക്കറ്റ്: തിങ്കളാഴ്ച 12 മണിക്കൂറിനുള്ളിലുണ്ടായ മൂന്ന്‌ വാഹനാപകടങ്ങളില്‍ മലയാളിയുള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 3 കുട്ടികളും ഉള്‍പ്പെടും. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ ആദമിന്‌ സമീപം കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. മരിച്ചവര്‍ രണ്ട് പേരും ഇന്ത്യക്കാരാണ്‌. മാത്യു, ശ്രേയാസ് റാത്തോഡ് (10) എന്നിവരാണ്‌ മരിച്ചത്. മാത്യു മലയാളിയാണ്‌. ശ്രേയാസിന്റെ മാതാപിതാക്കളായ രാജേഷ്, ശില്‍പ റാത്തോഡ് എന്നിവരെ പരിക്കുകളോടെ നിസ്വാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പെട്ട രണ്ട് കുടുംബവും ഷാര്‍ജയില്‍ താമസിക്കുന്നവരാണ്‌.

തിങ്കളാഴ്ച രാത്രി 10.30ഓടെ ബഹ്‌ലയിലുണ്ടായ മറ്റൊരു വാഹനാപകടത്തില്‍ അദ്ധ്യാപകനായ ഹുമൈദ് അല്‍ ഹിനൈ, ഭാര്യ, രണ്ട് സഹോദരിമാര്‍, രണ്ട് കുട്ടികള്‍ എന്നിവര്‍ കൊല്ലപ്പെട്ടു. മസ്ക്കറ്റില്‍ നിന്നും 208 കിമീ ദൂരമാണ്‌ ബഹ്‌ലയിലേയ്ക്കുള്ളത്. അല്‍ ഹിനൈയുടെ മറ്റ്‌ രണ്ട് കുട്ടികള്‍, സഹോദരീ പുത്രന്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ നിസ്വ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒമാനിലെ തീരപട്ടണമായ ഖുവൈമയിലുണ്ടായ വാഹനാപകടത്തില്‍ നാല്‌ ബംഗ്ലാദേശി തൊഴിലാളികള്‍ കൊല്ലപ്പെട്ടു. തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ്‌ ദുരന്തം സംഭവിച്ചത്. ട്രക്കില്‍ ബംഗ്ലാദേശികളും ഇന്ത്യക്കാരും ഉണ്ടായിരുന്നു. മരിച്ച ബംഗ്ലാദേശി തൊഴിലാളികളുടെ മൃതദേഹം റോയല്‍ ഒമാന്‍ പോലീസ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. പരിക്കേറ്റ തൊഴിലാളികളെ ജലാന്‍ ബനി ബു അലി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരു ഇന്ത്യക്കാരന്റേയും രണ്ട് ബംഗ്ലാദേശികളുടേയും നില ഗുരുതരമാണ്‌. ഇവരെ സുര്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.

SUMMERY: Muscat: Two Sharjah-based Indian expatriates were among 13 people killed within a span of 12 hours as a series of fatal accidents that started during the Eid holidays continued in Oman.

Keywords: Gulf, Obituary, Oman, Accident, Accidental Death, Muscat, Indian expatriates, Malayalee, Kerala, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia