(www.kvartha.com 28/07/2015) ഒരു വിവാഹ വാര്‍ഷികം ആഘോഷിക്കുന്നത് മാതൃകാപരമാകണം എന്ന് കാണിച്ചുതരികയാണ് ദമ്പതികള്‍ ഇവിടെ. പരിസ്ഥിതി പ്രവര്‍ത്തകനായ ഫൈസല്‍ ബാവ, സിനി എന്നിവരുടെ പതിനാലാമത് വിവാഹ വാര്‍ഷിക ആഘോഷം പതിനാലു മരങ്ങള്‍ നട്ടുകൊണ്ടായിരുന്നു ആഘോഷിച്ചത്.
അബുദാബി മുസഫയിലെ കമ്പനി പരിസരത്താണ് ഇദ്ദേഹവും കുടുംബവും ചേര്‍ന്ന് ഈ മരങ്ങള്‍ നട്ടത്. മരുഭൂമിയെ ഹരിതാഭമാക്കാന്‍ തങ്ങളാല്‍ പറ്റുന്നത് ചെയ്യുക, ഒപ്പം ഇത്തരം ആഘോഷങ്ങളില്‍ പ്രകൃതിക്ക് ഇണങ്ങുന്ന രീതി സ്വീകരിക്കുക എന്ന ലക്ഷ്യമാണ് ഈ ഉദ്യമത്തിനു പിന്നിലെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ ഫൈസല്‍ ബാവ പറയുന്നു.
ഈ മരങ്ങള്‍ നടുന്ന ഇടം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞതിനാല്‍ അവിടെ വൃത്തിയാക്കലാണ് അതിന്റെ അനുബന്ധ പ്രവര്‍ത്തനം എന്നും അടുത്ത അവധി ദിവസമായ വെള്ളിയാഴ്ച അതിനായി ചിലവിടുമെന്നും പറഞ്ഞു. ഒപ്പം ചില കണക്കുകളും അദ്ദേഹം പറയുന്നുണ്ട്. മൂന്ന് ഓക്‌സിജന്‍ സിലിണ്ടറിന്റെ അത്രയും ഓക്‌സിജനാണു ഒരു മനുഷ്യന് ഒരു ദിവസം ശ്വസിക്കുന്നത്. നിലവില്‍ ഒരെണ്ണത്തിന്റെ വില 800 രൂപയോളം വരും. അങ്ങനെ നോക്കിയാല്‍ ഒരു ദിവസത്തേക്ക് 2400 രൂപയോളം വേണം. അങ്ങനെ ഒരു വര്‍ഷത്തിനു കുറയാതെ 876000 ത്തിലധികം രൂപ വേണ്ടി വരുകയും 50 വര്‍ഷം ജീവിച്ചയാള്‍ക്ക് നാല് കോടി 37 ലക്ഷം ഓക്‌സിജന്‍ വഴി മാത്രം ചിലവ് വരും. ഇതാണു മരങ്ങള്‍ ഫ്രീയായി തരുന്നത്.
രണ്ടു മരങ്ങള്‍ ഒരു വര്‍ഷം പുറത്തുവിടുന്ന ഓക്‌സിജന്‍ മതി ഒരു മനുഷ്യന് ഒരു വര്‍ഷം ശ്വസിക്കാന്‍. അതുകൊണ്ടാണ് മരം ഒരു വരമെന്ന് പറയുന്നത്. എന്തും ലാഭ നഷ്ടത്തിന്റെ കണക്കില്‍ പറയുന്നവര്‍ ഈ കണക്കു കൂടി കൂട്ടിനോക്കണമെന്നാണ് ഫൈസല്‍ ബാവ പറയുന്നത്. മകന്റെ ശിബിലിന്റെ ജന്മദിനവും ഇതുപോലെ മരം നട്ടുകൊണ്ടാണ് ആഘോഷിച്ചത്. 'ജന്മദിനത്തില്‍ ഒരു മരം നടൂ ഭൂമിയും ജീവനെയും രക്ഷിക്കൂ' എന്ന സന്ദേശം പ്രചരിപ്പിക്കനായി ഫെയ്‌സ്ബുക്കില്‍ ഒരു ഗ്രൂപ്പ് തന്നെയുണ്ടാക്കിയിട്ടുണ്ട്. ധാരാളം പേര്‍ ഈ ഗ്രൂപ്പില്‍ അംഗത്വം എടുക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഈ ആഘോഷം ഒരു വൈറല്‍ ആയി മാറിയിരിക്കുകയാണ്.
Keywords : Gulf, Wedding, Wedding Celebration, Tree, Agriculture.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.