SWISS-TOWER 24/07/2023

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഭക്ഷണവും വെള്ളവും നിഷേധിച്ചു; ഷാര്‍ജയിലെ സ്വകാര്യ സ്‌കൂളിനെതിരെ അന്വേഷണം

 


ADVERTISEMENT

ഷാര്‍ജ: (www.kvartha.com 10.12.2015) രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക്ക് ഭക്ഷണവും വെള്ളവും നിഷേധിച്ച സ്‌കൂളധികൃതര്‍ക്കെതിരെ അന്വേഷണം. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണം.

വിദ്യാര്‍ത്ഥിയെ സ്‌കൂളിലെ നഴ്‌സസ് റൂമില്‍ പിടിച്ചുവെച്ച് മണിക്കൂറുകളോളം ഭക്ഷണവും വെള്ളവും നല്‍കില്ലെന്നാണ് പരാതി. കുട്ടിയുടെ മാതാവാണ് പരാതി നല്‍കിയത്.

വൃത്തിയില്ലെന്ന് പറഞ്ഞായിരുന്നു സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ നഴ്‌സസ് റൂമിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നത്. വിശക്കുന്നുവെന്ന് പറഞ്ഞിട്ടും നഴ്‌സ് ഭക്ഷണം നല്‍കിയില്ല. മാത്രമല്ല, സഹപാഠികളെ നഴ്‌സസ് റൂമിലേയ്ക്ക് വരുന്നത് വിലക്കിയെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ താന്‍ കൊണ്ടുവന്ന ഭക്ഷണം കുട്ടിക്ക് കൊടുത്തുവെന്നും അവനത് കഴിക്കാന്‍ കൂട്ടാക്കിയില്ലെന്നുമാണ് നഴ്‌സിന്റെ വെളിപ്പെടുത്തല്‍. അന്വേഷണം പൂര്‍ത്തിയായാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഭക്ഷണവും വെള്ളവും നിഷേധിച്ചു; ഷാര്‍ജയിലെ സ്വകാര്യ സ്‌കൂളിനെതിരെ അന്വേഷണം

SUMMARY: The investigation is carried out under the instruction of the Ministry of Education (MoE).

Keywords: UAE, Sharjah, School,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia