അതിബുദ്ധി വിനയായി; കുവൈത്തില്‍ കോപ്പിയടിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ ചെവിയ്ക്കുള്ളില്‍ കുടുങ്ങി, ശസ്ത്രക്രിയയ്ക്ക് വിധേയരായത് 15 വിദ്യാര്‍ത്ഥികള്‍
Jan 23, 2020, 16:54 IST
കുവൈത്ത് സിറ്റി: (www.kvartha.com 23.01.2020) കുവൈത്തില്‍ പരീക്ഷകളില്‍ കോപ്പിയടിക്കാന്‍ ഉപയോഗിച്ച ചെറിയ ഉപകരണങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ചെവിയില്‍ കുടുങ്ങി. 15 വിദ്യാര്‍ത്ഥികളാണ് ഉപകരണം തിരികെയെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരായത്. കുവൈത്തിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇത്തരത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഈ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലങ്ങള്‍ രണ്ട് ദിവസം മുമ്പ് പുറത്തുവരികയും ചെയ്തിരുന്നു.
ചെവിയ്ക്കുള്ളില്‍ വെച്ചിരുന്ന വളരെ ചെറിയ ഉപകരണങ്ങള്‍ തിരികെ എടുക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ഇത്രയും കുട്ടികള്‍ വൈദ്യസഹായം തേടിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരത്തില്‍ സൂക്ഷ്മ ഉപകരണങ്ങള്‍ ചെവിയ്ക്കുള്ളില്‍ കടത്തി വെയ്ക്കുന്നത് അള്‍സര്‍, ആഴത്തിലുള്ള മുറിവുകള്‍, രക്തസ്രാവം, ചെവിയിലെ അണുബാധ, കര്‍ണപടത്തിലെ ദ്വാരം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഓട്ടോറൈനോലാരിജ്യോയോളജി തലവന്‍ ഡോ. മുത്‌ലഖ് അല്‍ സൈഹാന്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kuwait, News, Gulf, World, Students, Examination, Hospital, Education, Technology, Surgery, School students undergo surgeries to remove listening devices used for cheating in exams

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.