റിയാദ് മെട്രോയിലെ പെണ്‍പുലി

 


ജിദ്ദ: (www.kvartha.com 11.09.2015) പലപ്പോഴും റിയാദ് മെട്രോ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ അവളെ കാണുമ്പോള്‍ പുരുഷ തൊഴിലാളികള്‍ പുരികം ചുളിക്കാറുണ്ട്. എന്നാല്‍ റിമ ബിന്ത് സുല്‍ത്താന്‍ ബിന്‍ തുര്‍ക്കി ബിന്‍ റബീആന്‍ അതൊന്നും വക വെയ്ക്കാറില്ല. അത് തന്റെ അവകാശമാണെന്ന് അവള്‍ കരുതുന്നു.

22.5 ബില്യണ്‍ റിയാലാണ് റിയാദ് മെട്രോയ്ക്കുള്ള ചിലവ്. 2018ഓടെ ഇത് പൂര്‍ത്തിയാകും. 25കാരിയായ റിമയ്ക്ക് ചരിത്ര നേട്ടത്തില്‍ പങ്കാളിയാവാന്‍ കഴിഞ്ഞത് യാദൃശ്ചീകമാകാം.

കുട്ടിക്കാലത്ത് റിമ നല്ലപോലെ വരയ്ക്കുമായിരുന്നു. മുതിര്‍ന്നപ്പോള്‍ റിയാദിലെ പ്രിന്‍സ് സുല്‍ത്താന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ആര്‍ക്കിടെക്റ്റില്‍ ഉന്നത വിജയം നേടി. പഠനം പൂര്‍ത്തിയാക്കിയ ഉടനെ റിയാദ് മെട്രോ കമ്പനിയില്‍ ജോയിന്റ് ചെയ്തു.

ജോലി സംബന്ധമായ ബുദ്ധിമുട്ടുകള്‍ തനിക്ക് അഭിമുഖീകരിക്കേണ്ടി വരാറുണ്ടെന്ന് റിമ പറയുന്നു. ഫീല്‍ഡില്‍ ചിലപ്പോള്‍ നീണ്ട 12 മണിക്കൂര്‍ ജോലി ചെയ്യേണ്ടിവരും. കത്തുന്ന ചൂടില്‍ നിശ്ചയദാര്‍ഢ്യമാണ് റിമയുടെ കൈമുതല്‍.
റിയാദ് മെട്രോയിലെ പെണ്‍പുലി

SUMMARY: JEDDAH: There are often raised eyebrows when male workers see her at the Riyadh Metro project’s construction sites, but Rima bint Sultan bin Turki bin Rabiean believes she has earned the right to be there.

Keywords: Saudi Arabia, Riyadh Metro, Rima bint Sultan bin Turki bin Rabiean
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia