ഒടുവില്‍ ഹുദയും അറഫാത്തും ഒന്നായി; സൗദിയില്‍ കോളിളക്കം സൃഷ്ടിച്ച പ്രണയ കലാപത്തിന് വിരാമം

 


സന: (www.kvartha.com 13.11.2014) വീട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് യെമന്‍ പൗരനായ കാമുകനൊപ്പം നാടുവിട്ട സൗദി വനിത ഹുദയുടെ ആഗ്രഹം പൂവണിഞ്ഞു. മാസങ്ങള്‍ നീണ്ട ദുരിതങ്ങള്‍ക്ക് ശേഷം ഇരുവരും യെമനില്‍ വിവാഹിതരായി. കഴിഞ്ഞയാഴ്ചയായിരുന്നു വിവാഹം.

യെമനിലെ ചില ഗോത്രവിഭാഗക്കാരുടെ സഹായത്തോടെയാണ് ഇരുവരും വിവാഹിതരായത്. ദമ്പതികളെ സന്ദര്‍ശിച്ച അഭയാര്‍ത്ഥി വകുപ്പ് മന്ത്രാലയ ഉദ്യോഗസ്ഥന്‍ അബ്ദുല്‍ സലീം അല്‍ നവാബ് ദമ്പതികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവിട്ടു.

കണ്ണ് മൂടിക്കെട്ടിയാണ് ഇദ്ദേഹത്തെ ഗോത്രക്കാര്‍ ദമ്പതികള്‍ക്ക് സമീപമെത്തിച്ചത്. നവംബര്‍ 7നായിരുന്നു വിവാഹം. ഇവര്‍ക്ക് താമസിക്കാനുള്ള വീടും ജീവിതചിലവിനുള്ള പണവും നല്‍കുന്നത് ഗോത്രക്കാരാണ്.

ഒടുവില്‍ ഹുദയും അറഫാത്തും ഒന്നായി; സൗദിയില്‍ കോളിളക്കം സൃഷ്ടിച്ച പ്രണയ കലാപത്തിന് വിരാമംഒരു വര്‍ഷം മുന്‍പാണ് ഹുദ അല്‍ ജിരണ്‍ യെമന്‍ പൗരനായ അറഫാത്തുമായി പ്രണയത്തിലാകുന്നത്. ജിസാനില്‍ മൊബൈല്‍ ഫോണ്‍ വില്പന നടത്തിവരികയായിരുന്നു അറഫാത്ത്. ഇതിനിടയിലായിരുന്നു ഇരുവരുടേയും പ്രണയം. വീട്ടുകാര്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ ഹുദ അറഫാത്തിനൊപ്പം നാടുവിട്ടു. എന്നാല്‍ യെമന്‍ അതിര്‍ത്തിയിലെത്തിയ കമിതാക്കള്‍ പോലീസ് പിടിയിലായി. ഒടുവില്‍ കരാഗ്രഹ വാസവും വിചാരണയും. കോടതിയിലും ഹുദ വ്യക്തമായ നിലപാടുമായി അറഫാത്തിനൊപ്പം നിന്നു. അവസാനം ഇരുവരേയും കോടതി വെറുതെ വിട്ടു. വിവാഹത്തിന് കോടതി അനുവാദവും നല്‍കി.

ഹുദയുടെ പ്രണയത്തിന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വന്‍ പ്രാധാന്യമാണ് നല്‍കിയത്.

SUMMARY: Sana’a: The Saudi woman who fled her home last year to marry her lover in Yemen finally fulfilled her dream in a remote area outside the Yemeni capital last week.

Keywords: Saudi Arabia, Yemen, Huda, Arafat, Marriage,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia