SWISS-TOWER 24/07/2023

സൗദി യുഎഇ ഫുട്‌ബോള്‍ മല്‍സരത്തിനിടയില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി പൊളിഞ്ഞു

 


ADVERTISEMENT

മനാമ: (www.kvartha.com 31.10.2016) സൗദി യുഎഇ ഫുട്‌ബോള്‍ മല്‍സരത്തിനിടയില്‍ ആക്രമണം നടത്താനുള്ള ഭീകരരുടെ പദ്ധതി സൗദി സുരക്ഷ ഏജന്‍സികള്‍ തകര്‍ത്തതായി റിപോര്‍ട്ട്. ജിദ്ദയില്‍ ഒക്ടോബര്‍ 11 നടന്ന ലോകകപ്പ് യോഗ്യത മല്‍സരത്തില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി. സൗദി ആഭ്യന്തര മന്ത്രാലയ വക്താവാണ് ഇക്കാര്യമറിയിച്ചത്.

മല്‍സരം നടക്കുന്നതിന് 2 ദിവസം മുന്‍പാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. കാറില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് സ്‌ഫോടനം നടത്താനായിരുന്നു പദ്ധതി.

എന്നാല്‍ മസരത്തിന്റെ തലേന്ന് തന്നെ ഭീകരരെ പിടികൂടാനായതായും അദ്ദേഹം പറഞ്ഞു. രണ്ട് പാക്കിസ്ഥാനികളും ഒരു സിറിയക്കാരനും ഒരു സുഡാനീസ് പൗരനുമാണ് പ്രതികള്‍.

പ്രസ്തുത മല്‍സരത്തില്‍ സൗദി അറേബ്യ 30 ന് ജയിച്ചിരുന്നു.

സൗദി യുഎഇ ഫുട്‌ബോള്‍ മല്‍സരത്തിനിടയില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി പൊളിഞ്ഞു

SUMMARY: Manama: Saudi security agencies obtained information about a terror threat targeting the Jawhara Stadium in the Red Sea city of Jeddah during a football World Cup qualifier match between Saudi Arabia and the UAE on October 11, the interior ministry spokesperson said.

Keywords: Gulf, Saudi Arabia, Football, Jeddah, UAE
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia