പെണ്ണുകാണല്‍ ചടങ്ങിനിടയില്‍ യുവതിയുടെ മുഖം കാണണമെന്ന് ആവശ്യപ്പെട്ട യുവാവിനെ വീട്ടുകാര്‍ തല്ലിച്ചതച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റിയാദ്: (www.kvartha.com 02/03/2015) പെണ്ണുകാണാനെത്തിയ യുവാവ് പെണ്ണിന്റെ മുഖം കാണണമെന്ന് ആവശ്യപ്പെട്ടത് ഒടുവില്‍ കയ്യാങ്കളിയിലെത്തി. പെണ്‍കുട്ടിയുടെ എല്ലാ വ്യവസ്ഥകളും അംഗീകരിച്ച ശേഷമാണ് അവളുടെ മുഖം കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടത്. എന്നാല്‍ പെണ്‍ വീട്ടുകാര്‍ ആ ആവശ്യം നിരാകരിച്ചു.

യുവാവ് വീണ്ടും നിര്‍ബന്ധം പിടിച്ചതോടെയാണ് പ്രശ്‌നമായത്. ഇതോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ബഹളമുണ്ടാക്കി. പെണ്‍കുട്ടിയുടെ സഹോദരന്‍ ആഷ്ട്രേ എടുത്ത് യുവാവിനെ എറിയുകയും മര്‍ദ്ദിക്കുകയും ചെയ്തു. റിയാദില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന സദ ദിനപത്രമാണീ വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.

വിവാഹം ചെയ്യാന്‍ പോകുന്ന പുരുഷന് പെണ്‍കുട്ടിയുടെ മുഖം കാണാന്‍ മതപരമായി അനുവാദമുണ്ടെങ്കിലും സൗദിയിലെ ചില ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ ഇപ്പോഴും പെണ്‍കുട്ടികള്‍ മുഖം മറച്ചാണ് പ്രത്യക്ഷപ്പെടുന്നത്.

പെണ്ണുകാണല്‍ ചടങ്ങിനിടയില്‍ യുവതിയുടെ മുഖം കാണണമെന്ന് ആവശ്യപ്പെട്ട യുവാവിനെ വീട്ടുകാര്‍ തല്ലിച്ചതച്ചു SUMMARY: A Saudi man who was to get engaged to a local girl was assaulted and beaten by her family after he demanded to see her face, a newspaper reported on Monday.

Keywords: Saudi Arabia, Engaged, Suitor, Assault,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia