SWISS-TOWER 24/07/2023

ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് 5 വര്‍ഷം കാലാവധിയുള്ള താല്‍ക്കാലിക പാസ്‌പോര്‍ട് അനുവദിക്കുമെന്ന് സഊദിയിലെ ഇന്‍ഡ്യന്‍ എംബസി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റിയാദ്: (www.kvartha.com 03.02.2022) ഇഖാമ കാലാവധി കഴിഞ്ഞ ഇന്‍ഡ്യന്‍ പ്രവാസികള്‍ക്ക് അഞ്ച് വര്‍ഷം കാലാവധിയുള്ള താല്‍ക്കാലിക പാസ്‌പോര്‍ട് അനുവദിക്കുമെന്ന് സഊദിയിലെ ഇന്‍ഡ്യന്‍ എംബസി. ഇഖാമ കാലാവധി കഴിഞ്ഞ ഇന്‍ഡ്യന്‍ പ്രവാസികളെ പാസ്‌പോര്‍ട് പുതുക്കാന്‍ പുറംകരാര്‍ ഏജന്‍സിയായ വിഎഫ്എസ് സെന്ററുകള്‍ അനുവദിക്കുന്നില്ല എന്ന വിഷയം ഉന്നയിച്ച് നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമിറ്റി ജനുവരി 19 ന് ഇന്‍ഡ്യന്‍ എംബസിക്ക് നിവേദനം അയച്ചിരുന്നു.

ഇതിന് മറുപടിയായാണ് ഇന്‍ഡ്യന്‍ എംബസി സെകെന്‍ഡ് സെക്രടറി പ്രേം സെല്‍വാള്‍ ഇക്കാര്യം അറിയിച്ചത്. ഇഖാമ കാലാവധി കഴിഞ്ഞവരുടെ അപേക്ഷയും സ്വീകരിക്കാന്‍ വിഎഫ്എസ് സെന്ററുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത്തരം പ്രവാസികള്‍ അവരുടെ സ്‌പോണ്‍സറുടെയോ കമ്പനിയുടെയോ 'ഇഖാമ പിന്നീട് പുതുക്കികൊടുക്കാം' എന്ന് ഉറപ്പ് നല്‍കുന്ന ഒരു കത്ത് ഹാജരാക്കിയാല്‍ അഞ്ച് വര്‍ഷം കാലാവധിയുള്ള താല്‍ക്കാലിക പാസ്‌പോര്‍ട് അനുവദിക്കുമെന്നും ഇന്‍ഡ്യന്‍ എംബസി പറഞ്ഞു.

ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് 5 വര്‍ഷം കാലാവധിയുള്ള താല്‍ക്കാലിക പാസ്‌പോര്‍ട് അനുവദിക്കുമെന്ന് സഊദിയിലെ ഇന്‍ഡ്യന്‍ എംബസി

പിന്നീട് ഇഖാമ പുതുക്കിയാല്‍ ഇവര്‍ക്ക് 10 വര്‍ഷം കാലാവധിയുള്ള സാധാരണ പാസ്‌പോര്‍ടിന് അപേക്ഷിക്കാമെന്നും എംബസി വ്യക്തമാക്കി. ഈ വിഷയം ഉന്നയിച്ചു നവയുഗം കേന്ദ്രകമിറ്റി വിദേശകാര്യ മന്ത്രാലയത്തിനും നിവേദനം നല്‍കിയിരുന്നു. നവയുഗത്തിന്റെ അഭ്യര്‍ഥന മാനിച്ച് ബിനോയ് വിശ്വം എംപിയും ഈ വിഷയം വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.

Keywords:  Riyadh, News, Gulf, World, Saudi Arabia, Embassy, Passport, Indian embassy, Iqama, Saudi Indian embassy issues 5 years temporary passports for expiry Iqama holders.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia