ഇന്ത്യന്‍ മാനേജരുടെ വിവാഹാലോചന നിരസിച്ച യുവതിയെ ജോലിയില്‍നിന്ന് പുറത്താക്കി; കോടതി കമ്പനിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചു
Feb 2, 2015, 13:29 IST
ജിദ്ദ: (www.kvartha.com 02/02/2015) ഒരു വിവാഹാലോചനയുണ്ടാക്കിയ പൊല്ലാപ്പില്‍ സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ കമ്പനിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചു. വിഷയത്തില്‍ കോടതി ഇടപെട്ടതോടെയാണ് സ്വത്തുക്കള്‍ മരവിപ്പിച്ചത്.
കമ്പനിയുടെ ഇന്ത്യക്കാരനായ മാനേജര്‍ ജീവനക്കാരിയായ സൗദി യുവതിയെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. മാനേജരുടെ വിവാഹാലോചന യുവതി നിരസിച്ചു. ഇതേതുടര്‍ന്ന് യുവതിയെ മാനേജര്‍ കമ്പനിയില്‍ നിന്ന് പുറത്താക്കി.
ജോലിയില്‍ നിന്ന് പുറത്താക്കുന്നതായി അറിയിച്ച് ഇമെയില്‍ ലഭിച്ചതോടെ യുവതി കോടതിയെ സമീപിച്ചു. യുവതിയെ തിരിച്ച് ജോലിയിലെടുക്കാനും അത്രയും നാളത്തെ ശമ്പള കുടിശിഖ നല്‍കാനും കോടതി ഉത്തരവിട്ടു. എന്നാല്‍ കോടതി ഉത്തരവ് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കമ്പനിയോ മാനേജരോ തയ്യാറായില്ല. ഇതോടെ കോടതി കമ്പനിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചുകൊണ്ട് ഉത്തരവിറക്കി.
ഒകാസ് പത്രമാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. കമ്പനിയുടെ പേര് വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. എന്നാല്‍ സൗദിയിലെ നമ്പര്‍ വണ്‍ കമ്പനികളിലൊന്നായ സൗദി അരാംകോയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയാണിതെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
SUMMARY: An Indian manager of a Saudi-based company sacked a local employee after she refused to marry him, prompting a Saudi court to freeze the firm’s assets.
Keywords: Saudi Arabia, Proposal, Indian Manager, Fired, Job, Freeze assets,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.