തീവ്രവാദികള്‍ക്ക് അനങ്ങാനാകില്ലെന്ന് സൗദി; ഹജ്ജിന് ഒരു ലക്ഷം സൈനീകര്‍

 


ADVERTISEMENT

മക്ക: (www.kvartha.com 20.09.2015) ഹജ്ജ് തീര്‍ത്ഥാടകരെ നിയന്ത്രിക്കാന്‍ ഒരു ലക്ഷം സൈനീകരെ മക്കയില്‍ വിന്യസിപ്പിച്ചു. തീവ്രവാദ വിരുദ്ധ സേന, ട്രാഫിക് പോലീസ്, എമര്‍ജന്‍സി സിവില്‍ ഡിഫന്‍സ് എന്നിവരടങ്ങിയതാണ് സേനാംഗങ്ങള്‍. ഇവരെകൂടാതെ സൈന്യത്തിലേയും ദേശീയ സുരക്ഷ സേനയിലേയും സൈനീകരും രംഗത്തുണ്ട്.

മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദി അറേബ്യയില്‍ എവിടേയും തീവ്രവാദികള്‍ക്ക് അണുവിട പോലും അനങ്ങാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മക്കയില്‍ മലയുടെ ഒരു ഭാഗം ഇടിഞ്ഞുവീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മണ്ണിടിച്ചിലില്‍ നാലുനില കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നാണ് അപകടമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. മക്കയിലെ ബത്ത ഖുറൈഷിലാണ് സംഭവം.

3 മില്യണ്‍ തീര്‍ത്ഥാടകര്‍ ഈ വര്‍ഷം ഹജ്ജിനെത്തുമെന്നാണ് പ്രതീക്ഷ.

തീവ്രവാദികള്‍ക്ക് അനങ്ങാനാകില്ലെന്ന് സൗദി; ഹജ്ജിന് ഒരു ലക്ഷം സൈനീകര്‍


SUMMARY: Maj. Gen. Mansour Al Turki said among those securing the massive crowds during Haj are members of an elite counter-terrorism unit, traffic police and emergency civil defence personnel. They are being supported by additional troops from the army and national guard.

Keywords: Saudi Arabia, Haj, Maj. Gen. Mansour Al Turki, ISIS
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia