സൽമാൻ രാജാവിനൊപ്പം നിന്ന് സെൽഫിയെടുക്കുന്ന ഈ പെൺകുട്ടി ആരാണ്? സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രം
Dec 8, 2016, 09:21 IST
റിയാദ്: (www.kvartha.com 08.12.2016) കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ സൗദിയിലും ഗൾഫ് രാജ്യങ്ങളിലുമുള്ളവരുടെ ചോദ്യം ഇതായിരുന്നു, സൽമാൻ രാജാവിനൊപ്പം നിന്ന് സെൽഫിയെടുക്കുന്ന ഈ പെൺകുട്ടി ആരാണ്? അധിക സമയം വേണ്ടിവന്നില്ല, കാര്യം മനസ്സിലായതോടെ ആളുകൾ ഷെയറാൻ തുടങ്ങി, ചിത്രം വൈറലായി മാറി.
ക്യാന്‍സര്‍ രോഗത്തോട് പൊരുതുന്ന 12 കാരി ഷരീഫ അല്‍ ഹഖ്ബാനിയാണ് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിനൊപ്പം സെല്‍ഫിക്ക് പോസ് ചെയ്തത്.
സൗദിയില്‍ കാന്‍സറിനോട് പൊരുതുന്നവരുടെ അംബാസിഡര്‍ എന്നറിയപ്പെടുന്ന ഷരീഫ ഖത്വറിൽ തന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. ദോഹയിൽ നടക്കുന്ന. അന്താരാഷ്ട്ര പുസ്തകോത്സവ സംഘാടകരാണ് ചടങ്ങിന് വേദിയൊരുക്കിയത്. യാദൃശ്ചികമായാണ് സല്മാൻ രാജാവിനെ കാണാനിടയായത്.
സൽ മാൻ രാജാവിന് ഷരീഫ തന്റെ പുസ്തകം കൈമാറി. 'എന്റെ സ്വപ്നം സാക്ഷാൽക്കരിച്ചിരിക്കുന്നു. രോഗാവസ്ഥയിലായിരുന്ന തന്റെ അനുഭവങ്ങളെ വിഷയമാക്കിയ പുസ്തകം സല്മാൻ രാജാവ് സ്വീകരിച്ചപ്പോൾ എക്കാലത്തെയും സ്വപ്നം യാഥാർത്ഥ്യമായത് പോലെ തോന്നി' ഷരീഫ പറയുന്നു.
'എന്നെകുറിച്ച് രാജാവിന് പരിചയപ്പെടുത്തി, വിലപ്പെട്ട സമയത്തിനിടയിൽ അദ്ദേഹം എന്നെ സ്വീകരിച്ചു. കാൻസറിനെതിരെയുള്ള എന്റെ പോരാട്ടത്തെകുറിച്ചുള്ള കാര്യങ്ങളും അനുഭവങ്ങളും ഞാൻ നേരിട്ട രീതിയും മറ്റും അദ്ദേഹം കേട്ടിരുന്നു. എന്റെ പുസ്തകം അദ്ദേഹം വാങ്ങിയപ്പോൾ ഞാൻ ശരിക്കും ആദരിക്കപ്പെട്ടതായി തോന്നി. എനിക്ക് വേണ്ടി അദ്ദേഹം പ്രാർത്ഥിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു' ഷരീഫയെ ഉദ്ധരിച്ച് സൗദി പത്രമായ അൽ സബഖ് റിപോർട്ട് ചെയ്തു.
ഷരീഫ ഖത്വർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയോടൊപ്പം.

മുൻ ഖത്വർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ് അൽ താനി, സൽ മാൻ രാജാവിനൊരുക്കിയ വിരുന്നിടെയാണ് ഷരീഫയ്ക്ക് തന്റെ രാജ്യത്തെ രാജാവിനെ നേരിൽ കണ്ടു സംസാരിക്കാൻ അവസരം ലഭിച്ചത്. ഖത്വർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിക്കും പിതാവും മുൻ അമീറുമായ ശൈഖ് ഹമദ് ബിൻ ഖലീഫ് അൽ താനിക്കും മറ്റു ഉന്നതർക്കും ഷരീഫ തന്റെ പുസ്തകം കൈമാറി.
അഞ്ച് വര്‍ഷത്തോളമായി കാന്‍സറിനോട് പൊരുതുകയാണ് ഷരീഫ. ഇപ്പോഴും ചികിത്സ തുടരുന്നുവെങ്കിലും നിശ്ചയദാർഡ്യവും മനക്കരുത്തും കൊണ്ടാണ് കാൻസറിന്റെ പിടിയിൽ നിന്നും ശരീഫ മോചിതയാകുന്നത്. രോഗം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴും തന്റെ കഴിവുകൾ പ്രകടിപ്പിക്കുന്നതിലാണ് ശരീഫ ആനന്ദം കൊണ്ടിരുന്നത്.
ഒരു വേള പ്രതീക്ഷ നഷ്ടപ്പെട്ട് അവൾ ആകെ തളർന്നിരുന്നു. ചികിത്സയ്ക്കിടെ ഷരീഫയുടെ തലമുടിയാകെ കൊഴിഞ്ഞുപോയപ്പോള്‍ അവളെ പിന്തുണക്കുന്നതിനും പ്രോത്സാഹനം നൽകുന്നതിനും താനും മറ്റു മക്കളായ സഹോദരങ്ങളും തല മൊട്ടയടിച്ചിരുന്നതായി പിതാവ് മുഹമ്മദ് അല്‍ ഹഖ്ഹാനി പറയുന്നു. കാൻസർ ചികിത്സയ്ക്കും ബോധവൽക്കരണത്തിനുമായി വലിയ പങ്കാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായ ഈ പന്ത്രണ്ടുകാരി വഹിച്ചുപോരുന്നത്.
Cancer survivor shares experience with Salman, Selfie goes viral. A 12-year-old girl, dubbed the ambassador of cancer fighters in Saudi Arabia, said that she felt her dream had come true when King Salman Bin Abdul Aziz accepted her book in which she narrated her experience with the disease.
Sharifa Al Haqbani made a buzz on social media in Saudi Arabia and the Gulf when a picture of her taking a selfie with King Salman went viral on the internet, triggering questions among those who did not know her about her identity.
Keywords: King Salman Bin Abdul Aziz, Selfie, Saudi Arabia, 12-year-old girl.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.