Tragedy | സൗദിയില്‍ വാഹനാപകടത്തില്‍ മലയാളിയടക്കം 15 പേര്‍ക്ക് ദാരുണാന്ത്യം


● കൊല്ലം കേരളപുരം സ്വദേശി വിഷ്ണു പ്രസാദ് പിള്ളയാണ് മരിച്ച മലയാളി.
● ഗുരുതരമായി പരുക്കേറ്റ 11 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍.
● എസിഐസി സര്‍വീസ് കമ്പനിയുടെ വാഹനത്തില്‍ എതിരെ വന്ന ട്രെയിലര്‍ ഇടിക്കുകയായിരുന്നു.
● അപകട സംഭവസ്ഥലത്തുവെച്ച് തന്നെ 15 പേരും മരണമടഞ്ഞിരുന്നു.
ജീസാന്‍: (KVARTHA) സൗദി അറേബ്യയിലെ ബൈശിന് സമീപം ജീസാന്‍ എക്കണോമിക് സിറ്റി അറാംകോ റിഫൈനറി റോഡിലുണ്ടായ വാഹനാപകടത്തില്‍ മലയാളിയടക്കം 15 പേര്‍ക്ക് ദാരുണാന്ത്യം. കൊല്ലം കേരളപുരം സ്വദേശി വിഷ്ണു പ്രസാദ് പിള്ള(31)യാണ് മരിച്ച മലയാളി. കൊല്ലം കേരളപുരം ശശീന്ദ്ര ഭനത്തില്‍ പ്രസാദിന്റെയും രാധയുടെയും മകനാണ് മരണമടഞ്ഞ വിഷ്ണു. അവിവാഹിതനായ വിഷ്ണു മൂന്ന് വര്‍ഷമായി ഈ കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. വിഷ്ണുവിന്റെ സഹോദരന്‍ മനു പ്രസാദ് പിള്ള യുകെയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ്.
ജോലി സ്ഥലത്തേക്ക് 26 ജീവനക്കാരുമായി പോകുകയായിരുന്ന എസിഐസി സര്‍വീസ് കമ്പനിയുടെ മിനി വാനില്‍ എതിരെ വന്ന ട്രെയിലര്‍ ഇടിച്ചു കയറിയായിരുന്നു അപകടം. അപകട സംഭവസ്ഥലത്തു വെച്ചു തന്നെ 15 പേരും മരണമടഞ്ഞിരുന്നു. മരിച്ചവരില്‍ ഒമ്പതുപേര്‍ ഇന്ത്യക്കാരും മൂന്നുപേര്‍ നേപ്പാള്‍ സ്വദേശികളും മൂന്നുപേര്‍ ഘാന സ്വദേശികളുമാണ്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ 11 പേര്‍ ജീസാനിലും അബഹയിലുമുള്ള ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
സൗദി ഫയര്‍ ഫോഴ്സും രക്ഷാപ്രവര്‍ത്തകരുമെത്തിയാണ് അപകടത്തില്‍ പൂര്‍ണ്ണമായി തകര്‍ന്ന വാനില്‍ നിന്ന് പരുക്കേറ്റവരെയും മൃതദേഹങ്ങളും പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റവരെ എയര്‍ ആംബുലന്‍സില്‍ അബഹ സൂപ്പര്‍ സ്പെഷ്യലിറ്റി ആശുപത്രി, അബുഅരീഷ് കിംഗ് ഫഹദ് ആശുപത്രി, ജിസാന്‍ മുഹമ്മദ് ബിന്‍ നാസര്‍ ആശുപത്രി, ബൈഷ് ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി.
ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാം. നിങ്ങളുടെ പ്രാർത്ഥനകൾ ഇവരുടെ കുടുംബങ്ങൾക്ക് ആശ്വാസമാകട്ടെ. ഈ വാർത്ത പങ്കിട്ട് കൂടുതൽ ആളുകളിലേക്ക് എത്തിക്കുക.
Bus carrying 26 people, including a Keralite engineer, met with a tragic accident in Jizan, Saudi Arabia, resulting in the death of 15 passengers.
#SaudiAccident #KeralaLoss #GlobalIndians #RoadSafety #Jizan #ACIC #RIP