സൗദിയില്‍ രണ്ട് പേരുടെ തലവെട്ടി

 


സൗദിയില്‍ രണ്ട് പേരുടെ തലവെട്ടി
റിയാദ്: സൗദി അറേബ്യയില്‍ രണ്ട് പേരുടെ തലവെട്ടി. ഒരു സ്വദേശിയേയും പാക്കിസ്ഥാനിയേയുമാണ്‌ വധശിക്ഷയ്ക്ക് വിധേയരാക്കിയത്. ചൊവ്വാഴ്ച അബ്ബയില്‍ വച്ചാണ്‌ വധശിക്ഷ നടപ്പിലാക്കിയത്.

സൗദി അഹമ്മദ് ബിന്‍ ഹസന്‍ അല്‍ ഷെഹരി എന്നായാളാണ്‌ വധശിക്ഷയ്ക്ക് വിധേയനായത്. തന്റെ ബന്ധുവായ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഷെഹരി എന്നയാളെ കുത്തിക്കൊലപ്പെടുത്തിയതാണ്‌ ശിക്ഷ.

ഹയാത്ത് സയ്യദ് അല്‍ സയ്യദ് എന്ന പാക്കിസ്ഥാനിയെ മദീനയില്‍ വച്ചാണ്‌ വധശിക്ഷയ്ക്ക് വിധേയനാക്കിയത്. മയക്കുമരുന്ന്‌ വയറില്‍ ഒളിപ്പിച്ച് കടത്തിയ കുറ്റത്തിനാണ്‌ ഇയാള്‍ അറസ്റ്റിലായത്.

ഇതോടെ സൗദിയില്‍ ഈ വര്‍ഷം വധശിക്ഷയ്ക്ക് വിധേയരായവര്‍ 52 ആയി.

SUMMERY: Riyadh: Saudi authorities beheaded by the sword on Tuesday one of its citizens after he was found guilty of murder and a Pakistani for drug trafficking, the interior ministry said.

Keyboards: Gulf, Saudi Arabia, Beheads, Murder, Drug smuggling, Riyadh, Abba, Madina, Sword, Pakistani, Saudi native, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia