സൗദിയില്‍ അനിസ്ലാമീക അവധികള്‍ സ്‌കൂളുകള്‍ക്ക് നല്‍കുന്നതിന് വിലക്ക്

 


ADVERTISEMENT

റിയാദ്: (www.kvartha.com 16.11.2016) അനിസ്ലാമിക അവസരങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധികള്‍ നല്‍കരുതെന്ന മുന്നറിയിപ്പുമായി സൗദി വിദ്യാഭ്യാസ മന്ത്രാലയം. ചില അന്താരാഷ്ട്ര സ്‌കൂളുകള്‍ ക്രിസ്തുമസ്, ന്യൂഇയര്‍ അവധികള്‍ നല്‍കുന്നത് ശ്രദ്ധയില്‌പെട്ടതിനെ തുടര്‍ന്നാണിത്.

അതുപോലെ തന്നെ അനിസ്ലാമിക അവധി ദിനങ്ങള്‍ക്ക് അനുസൃതമായി പരീക്ഷ തീയതികളില്‍ മാറ്റം വരുത്തുന്നതും മന്ത്രാലയം വിലക്കിയിട്ടുണ്ട്.

സിന്‍ഹുവ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. എല്ലാ സ്‌കൂളുകളും അക്കാഡമിക് കലണ്ടര്‍ പിന്തുടരണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

സൗദിയില്‍ അനിസ്ലാമീക അവധികള്‍ സ്‌കൂളുകള്‍ക്ക് നല്‍കുന്നതിന് വിലക്ക്

SUMMARY: Saudi Education Ministry has warned international schools from marking non-Islamic occasions, such as Christmas and New Year, the media reported on Monday.

Keywords: Gulf, Saudi Arabia, Education ministry
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia