SWISS-TOWER 24/07/2023

സൗദി ബാങ്കില്‍ വെടിവെപ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു; ഇരുപതുകാരന്‍ അറസ്റ്റില്‍

 


ADVERTISEMENT

ജിസാന്‍: (www.kvartha.com 07.10.2015) സൗദി അറേബ്യയിലെ പ്രമുഖ ബാങ്കില്‍ മെഷീന്‍ ഗണ്ണുമായി എത്തിയ ഇരുപതുകാരന്‍ ആക്രമണം നടത്തി. വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജിസാനിലെ അല്‍ രാജ് ഹി ബാങ്കിലാണ് ആക്രമണമുണ്ടായത്.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ഗണ്ണുമായി ബാങ്കിലെത്തിയ യുവാവ് ഇടപാടുകാര്‍ക്കും ബാങ്ക് ജീവനക്കാര്‍ക്കുമെതിരെ വെടിവെക്കുകയായിരുന്നു.

പോലീസ് ബാങ്ക് കെട്ടിടം വളയുകയും ഏറ്റുമുട്ടലില്‍ യുവാവിനെ കീഴ്‌പ്പെടുത്തുകയും ചെയ്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

മെലിഞ്ഞ, ഇരുപതുകാരന്‍ ഓട്ടോമാറ്റിക് മെഷീന്‍ ഗണ്ണുമായാണ് ആക്രമണം നടത്തിയതെന്ന് ആക്രമണം നടക്കുമ്പോള്‍ ബാങ്കിനകത്തുണ്ടായിരുന്ന ദൃക്‌സാക്ഷി പറഞ്ഞു. സൗദി പത്രമായ അല്‍ വതന്റെ റിപോര്‍ട്ടറോട് സംഭവം വിശദീകരിക്കുകയായിരുന്നു ഇദ്ദേഹം.

സൗദി ബാങ്കില്‍ വെടിവെപ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു; ഇരുപതുകാരന്‍ അറസ്റ്റില്‍

SUMMARY: Manama: Two people were killed and two others were injured in the southern Saudi Arabian region of Jizan when a man opened fire with a machine gun on people at an Al Rajhi bank.

Keywords: Saudi Arabia, Jizan, Bank attack,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia