Accident | സഊദിയില്‍ വാഹനാപകടം; 2 പ്രവാസി മലയാളികള്‍ക്ക് ദാരുണാന്ത്യം

 


ADVERTISEMENT

റിയാദ്: (www.kvartha.com) സഊദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പ്രവാസി മലയാളികള്‍ മരിച്ചു. മലപ്പുറം മക്കരപറമ്പ് കാച്ചിനിക്കോട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈന്‍ (23) എന്നിവരാണ് മരിച്ചത്. ഖസീം പ്രവിശ്യയില്‍ ബുറൈദക്ക് സമീപം അല്‍റസിലെ നബ്ഹാനിയയില്‍ വെള്ളിയാഴ്ച പുലര്‍ചെ മൂന്ന് മണിയോടെയാണ് സംഭവം.

Aster_MIMS

റിയാദിന് സമീപം ഹുറൈംലയില്‍ ജോലി ചെയ്യുന്ന ഇവര്‍ കുടുംബ സമേതം മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു. അപകടത്തില്‍ പരിക്ക് പറ്റിയ മറ്റുളളവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. അല്‍റസ് കെഎംസിസി പ്രസിഡന്റ് ശുഐബ്, ഉനൈസ കെഎംസിസി പ്രസിഡന്റ് ജംശീര്‍ മങ്കട, റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.

Accident | സഊദിയില്‍ വാഹനാപകടം; 2 പ്രവാസി മലയാളികള്‍ക്ക് ദാരുണാന്ത്യം

Keywords: Riyadh, News, Gulf, World, Death, Accident, Saudi Arabia: Two Expatriate dead in road accident.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia