ജിദ്ദ: സൗദി അറേബ്യയുടെ രണ്ടാമത്തെ വലിയ നഗരമായ ജിദ്ദയിലും മെട്രോ റെയില്‍ വരുന്നു. പദ്ധതിക്കായി 35 ബില്യണ്‍ റിയാല്‍ ചിലവ് വരുമെന്നാണ് കണക്ക്. സിറ്റി ഡപ്യൂട്ടി മേയര്‍ ഇബ്രാഹീം കുത്തുബ് ഖാനയാണ് ഇക്കാര്യം അറിയിച്ചത്. ജിദ്ദയിലെ മെട്രോ പദ്ധതിയോടെ സൗദിയിലെ മൂന്ന് നഗരങ്ങളില്‍ മെട്രോ സൗകര്യം ലഭ്യമാകും. 108 കിമീ ആണ് ജിദ്ദ മെട്രോയ്ക്ക് കണക്കാക്കുന്നത്. മൂന്ന് ലൈനുകളിലായി 46 സ്റ്റേഷനുകളാണുണ്ടാവുക.
പദ്ധതിക്കായുള്ള പ്രാഥമീക ചര്‍ച്ചകള്‍ നടക്കുകയാണ്. ഗതാഗത മന്ത്രാലയമാണ് പദ്ധതിക്ക് നേതൃത്വം നല്‍കുക. പിന്നീട് മെട്രോ റെയില്‍ ഏതെങ്കിലും അന്താരാഷ്ട്ര ഏജന്‍സികളെ ഏല്‍പിക്കാനാണ് തീരുമാനം.
ഏതാണ്ട് 3 മില്യണ്‍ ജനങ്ങളാണ് ജിദ്ദയിലുള്ളത്. ഇവര്‍ക്കാവശ്യമായ ഗതാഗത സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ നിലവിലെ സംവിധാനങ്ങള്‍ക്ക് കഴിയാത്തതിനാലാണ് അധികൃതര്‍ മെട്രോ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. സൗദിയിലെ നഗരങ്ങളിലൊന്നും തന്നെ മെട്രോ റെയില്‍ നിലവില്‍ ഇല്ലെങ്കിലും പുണ്യന ഗരമായ മക്കയിലും റിയാദിലും ഇതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അംഗീകാരം ലഭിച്ചുകഴിഞ്ഞു. ഗതാഗത സൗകര്യങ്ങള്‍ക്കായി വന്‍ തോതില്‍ മുതല്‍ മുടക്കുന്ന രാജ്യമാണ് സൗദി അറേബ്യ. 2013 400 ബില്യണ്‍ ഡോളറാണ് ഗതാഗത സൗകര്യങ്ങള്‍ക്കായി സൗദി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

SUMMERY: Jeddah: Saudi Arabia is preparing plans to build a metro system in its second largest city Jeddah, a project that would cost around 35 billion riyals ($9.3 billion), a deputy mayor of the city said on Sunday
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.