Accident | വാഹനാപകടം: സഊദിയില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

 


ADVERTISEMENT

റിയാദ്: (KVARTHA) വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശിയായ ശാജി അബൂബകര്‍ (40) ആണ് മരിച്ചത്. ദക്ഷിണ സഊദിയിലെ അല്‍ബാഹക്ക് സമീപം അഖീഖിലാണ് അപകടമുണ്ടായത്. കൊല്ലം ഇളമ്പല്ലൂര്‍ സ്വദേശി അബൂബകറിന്റെയും നഫീസ ബീവിയുടെയും മകനാണ്. ഭാര്യ: സജിത. മക്കള്‍: ശെറീന, മുഹമ്മദ് യാസീന്‍, സുലു.
Aster_MIMS

അതേസമയം കഴിഞ്ഞ ദിവസം ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി യുവതി മക്കയില്‍ മരണപ്പെട്ടിരുന്നു. മൂവാറ്റുപുഴ പെരുമറ്റം പടിഞ്ഞാറെച്ചാലില്‍ സ്വാലിമ മുഹമ്മദ് (24) ആണ് മരിച്ചത്. പെരുമ്പാവൂര്‍ അല്‍ ബദ്രീസ് ഉംറ സംഘത്തോടൊപ്പം ഈ മാസം ഒന്നാം  തീയതിയാണ് മക്കയിലെത്തിയത്. 

Accident | വാഹനാപകടം: സഊദിയില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ദുബൈയില്‍ ജോലി ചെയ്യുന്ന ശാനാണ് ഭര്‍ത്താവ്. കോതമംഗലം ആയക്കാട് തൈക്കാവുംപടി ആലക്കട മുഹമ്മദിന്റെ മകളാണ്. പെരുമ്പാവൂര്‍ കണ്ടന്തറ ആലങ്ങാട്ട് ഇബ്രാഹീമിന്റെ മകള്‍ ജാസ്മിന്‍ ആണ് മാതാവ്. സഹോദരങ്ങള്‍: മുഹമ്മദ് അസ്ലം, സ്വാലിഹ. 

Keywords: Saudi Arabia, News, Gulf, Gulf News, World, Obituary, Saudi Arabia, Road Accident, Riyadh, Riyadh: Malayali died in road accident.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia