Injured | 'ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങവെ മോഷ്ടാക്കള്‍ പിന്തുടര്‍ന്ന് ആക്രമിച്ചു'; പ്രവാസി മലയാളിക്ക് പരുക്ക്
Apr 3, 2023, 08:07 IST
റിയാദ്: (www.kvartha.com) മോഷ്ടാക്കളുടെ ആക്രമണത്തില്‍ പ്രവാസി മലയാളിക്ക് പരുക്കേറ്റതായി പരാതി. തിരുവനന്തപുരം പട്ടം സ്വദേശി ബിനു(53)വിനാണ് പരുക്കേറ്റത്. ജോലി കഴിഞ്ഞ് രാത്രി എട്ട് മണിയോടെ ബത്ഹയിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന ബിനുവിനെ മോഷ്ടാക്കള്‍ പിന്തുടരുകയും ആക്രമിക്കുകയുമായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.
പിടിവലിക്കിടയില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഇരുകാലുകളും അടിച്ചൊടിച്ചുവെന്നും പരാതിയില്‍ പറയുന്നു. ശേഷം പഴ്‌സും മൊബൈല്‍ ഫോണും കവര്‍ന്നു. ഇരുകാലുകള്‍ക്കും ഗുരുതര പരിക്കേറ്റ ബിനു ചികിത്സ തേടി. പ്ലാസ്റ്ററിട്ട കാലുകളുമായി റൂമില്‍ കഴിയുകയാണെന്നും ബന്ധുക്കള്‍ പറയുന്നു. ചികിത്സയ്ക്കായി നാട്ടില്‍ എത്താനാണ് ഉദ്ദേശ്യമെന്നും ഇതിനായി സഊദി അറേബ്യയിലെ ഇന്‍ഡ്യന്‍ എംബസിയെ സമീപിക്കുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
Keywords: Riyadh, News, Gulf, World, attack, Injured, Crime, Saudi Arabia: Expatriate injured in attack.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.