റമദാന് ശേഷമുള്ള ആദ്യ വധശിക്ഷ; സൗദിയില്‍ സ്വദേശിയുടെ തലവെട്ടി

 


ADVERTISEMENT

ഖാസിം: (www.kvartha.com 23.07.2015) അഞ്ച് ആഴ്ചയ്ക്ക് ശേഷം സൗദിയില്‍ വീണ്ടും വധശിക്ഷ നടപ്പിലാക്കി. സഹോദരന്മാരായ രണ്ട് പേരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി സയിര്‍ അല്‍ റഷീദിയുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്.

വ്യാഴാഴ്ച ഖാസീമിലാണ് ശിക്ഷ നടപ്പിലാക്കിയതെന്ന് സൗദി പ്രസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയെ ഉദ്ദരിച്ചാണ് റിപോര്‍ട്ട്.

റമദാന് ശേഷമുള്ള ആദ്യ വധശിക്ഷ; സൗദിയില്‍ സ്വദേശിയുടെ തലവെട്ടി
റമദാനില്‍ സൗദിയില്‍ വധശിക്ഷ നടപ്പിലാക്കിയിരുന്നില്ല. ഇന്നത്തെ വധശിക്ഷയോടെ ഈ വര്‍ഷം ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം 103 ആയി. 2014ല്‍ 87 പേരെയായിരുന്നു വധിച്ചത്.

SUMMARY: Saudi Arabia carried out its first execution in five weeks on Thursday after a pause for Ramadan, beheading one of its citizens convicted of a double murder.

Keywords: Saudi Arabia, Beheading,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia