Surveillance Cameras | മെഡികല്‍ പരിശോധനാ കേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് നിരോധനം ഏര്‍പെടുത്തി സഊദി
റിയാദ്: (www.kvartha.com) സഊദി അറേബ്യയില്‍ മെഡികല്‍ പരിശോധനാ കേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത് നിരോധിച്ചു. മെഡികല്‍ പരിശോധന നടത്തുന്ന സ്ഥലങ്ങള്‍, രോഗികളുടെ മുറികള്‍, ഫിസിയോതെറാപി നടത്തുന്ന സ്ഥലങ്ങള്‍, വസ്ത്രം മാറാനുള്ള മുറി, ശുചിമുറി, സലൂണുകള്‍, വിമന്‍സ് ക്ലബുകള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനാണ് വിലക്ക് ഏര്‍പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം സുരക്ഷാ ക്യാമറകള്‍ നിര്‍മിക്കുക, ഇറക്കുമതി, വില്‍പന, ഇവ സ്ഥാപിക്കുക, പ്രവര്‍ത്തിപ്പിക്കുക, പരിപാലിക്കുക തുടങ്ങിയവയ്ക്കെല്ലാം മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും നിര്‍ദേശമുണ്ട്. മാത്രമല്ല, മന്ത്രാലയങ്ങളിലും സര്‍കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Keywords: Riyadh, News, Gulf, World, Saudi Arabia, Surveillance Cameras, Medical Centers, Ban, Saudi Arabia bans surveillance cameras in medical centers.