സഊദിയില്‍ പ്രവേശിക്കാന്‍ 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് സെര്‍ടിഫികറ്റ് നിര്‍ബന്ധം; യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള പിസിആര്‍ ടെസ്റ്റ് ഒഴിവാക്കി ബഹ്‌റൈന്‍
Feb 4, 2022, 08:07 IST
റിയാദ്/മനാമ: (www.kvartha.com 04.02.2022) സഊദി അറേബ്യയില്‍ പ്രവേശിക്കാന്‍ 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് സെര്‍ടിഫികറ്റ് നിര്‍ബന്ധമെന്ന് ആഭ്യന്തരമന്ത്രാലയം. വിദേശികളും സഊദി പൗരന്മാരും പിസിആര്‍ നെഗറ്റീവ് സെര്‍ടിഫികറ്റുമായാണ് രാജ്യത്തേക്ക് വരേണ്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഫെബ്രുവരി ഒമ്പത് പുലര്‍ചെ ഒരു മണി മുതല്‍ ഈ നിബന്ധന പ്രാബല്യത്തില്‍ വരും.
കോവിഡ് വാക്‌സിന്‍ രണ്ട് ഡോസ് എടുത്ത് മൂന്നു മാസം പൂര്‍ത്തിയാക്കിയ 16 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ സഊദി പൗരന്മാര്‍ക്കും രാജ്യത്തിന് പുറത്തുപോകണമെങ്കില്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കി. അതും ഫെബ്രുവരി ഒമ്പത് മുതല്‍ പ്രാബല്യത്തില്‍ വരും. തിരിച്ചുവരുന്നവര്‍ 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് റിസള്‍ട് വിമാനത്താവളങ്ങളില്‍ ഹാജരാക്കണം.
അതേസമയം ബഹ്‌റൈനില്‍ യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള പി സി ആര്‍ ടെസ്റ്റ് ഒഴിവാക്കി. ബഹ്റൈനിലേക്കുള്ള യാത്രക്കാര്‍ വെള്ളിയാഴ്ച (ഫെബ്രുവരി നാല്) മുതല്‍ രാജ്യത്തേക്കുള്ള വിമാനങ്ങളില്‍ കയറുന്നതിന് പിസിആര്‍ നെഗറ്റീവ് കാണിക്കേണ്ടതില്ലെന്ന് സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് അതോറിറ്റി അറിയിച്ചു. എന്നാല്‍ രാജ്യത്ത് എത്തുന്നവര്‍ പിസിആര്‍ ടെസ്റ്റ് നടത്തേണ്ടതുണ്ട്. വാക്‌സിന്‍ എടുക്കാത്ത ആളുകള്‍ ക്വാറന്റൈനില്‍ കഴിയണം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.