Toll Rate | സാലിക് ടോള്‍ നിരക്കിലുള്ള മാറ്റം ജനുവരി 31 മുതല്‍ ആരംഭിക്കും; തിരക്കേറിയ സമയങ്ങളില്‍ 6 ദിര്‍ഹം നല്‍കണം


● അര്‍ദ്ധരാത്രിയിലും അതിരാവിലെയും യാത്ര സൗജന്യം.
● റമദാനിലെ സാലിക് സമയവും നിരക്കും അധികൃതര്‍ പുനഃക്രമീകരിച്ചിട്ടുണ്ട്.
● ദുബൈയില്‍ ഇനി വാഹനം വാങ്ങിയാല്‍ സാലിക് സ്റ്റിക്കര്‍ നിര്‍ബന്ധം.
ദുബൈ: (KVARTHA) സാലിക്കിന്റെ വേരിയബിള്‍ ടോള്‍ നിരക്കുകള്‍ ജനുവരി 31 മുതല്‍ ആരംഭിക്കും. തിരക്കേറിയ സമയത്ത് ആറ് ദിര്‍ഹം നല്‍കണം. രാത്രി ഒരു മണി മുതല്‍ രാവിലെ ആറു മണിവരെ സൗജന്യവുമായിരിക്കും. അക്കൗണ്ടില്‍ പണമില്ലാതെ ഓരോ തവണയും സാലിക് ഗേറ്റുകള്‍ കടക്കുന്നവര്‍ക്ക് 50 ദിര്‍ഹം വീതം പിഴ ചുമത്തും.
ദുബൈയില്‍ ഉടനീളമുള്ള ഗതാഗതം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായിട്ടാണ് സംവിധാനത്തെ അവതരിപ്പിക്കുന്നത്. എല്ലാവര്‍ക്കും സുഗമമായ യാത്ര ഉറപ്പാക്കുന്നതിനൊപ്പം തിരക്ക് ലഘൂകരിക്കാനും പുതിയ സംവിധാനം ലക്ഷ്യമിടുന്നതായി ദുബൈ റോഡ് അതോറിറ്റി (ആര്‍.ടി.എ) അവകാശപ്പെടുന്നു.
സാലിക്ക് ടോള്‍ നിരക്ക്
വാരാന്ത്യത്തിലെ രാവിലെ തിരക്കേറിയ സമയങ്ങളില്‍ 6 മുതല്‍ 10 വരെ: ആറ് ദിര്‍ഹം.
വൈകുന്നേരത്തെ തിരക്കേറിയ സമയങ്ങളില്‍ 4 മുതല്‍ എട്ട് വരെ: ആറ് ദിര്‍ഹം.
തിരക്കില്ലാത്ത സമയങ്ങളായ പകല്‍ 10 മുതല്‍ 4 വരെയും രാത്രി എട്ടുമുതല്‍ അതിരാവിലെ 1 മണിവരെ: നാല് ദിര്‍ഹം.
പൊതുഅവധി ദിവസങ്ങള്‍, പ്രത്യേക പരിപാടികള്‍ ഉള്ള ദിവസങ്ങള്‍ ഒഴികെയുള്ള ഞായറാഴ്ചകളില്‍ നാല് ദിര്‍ഹമും അര്‍ദ്ധരാത്രിയിലും അതിരാവിലെയും (1 മണിമുതല്‍ 6 വരെ) യാത്ര സൗജന്യവുമാണ്.
റമദാനിലെ സാലിക് നിരക്ക്
റമദാനിലെ സാലിക് സമയവും നിരക്കും അധികൃതര്‍ പുനഃക്രമീകരിച്ചിട്ടുണ്ട്.
പ്രവൃത്തിദിനങ്ങളില്‍ രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ചുമണി വരെ ആറു ദിര്‍ഹം.
തിങ്കള്‍ മുതല്‍ ശനി വരെ പുലര്‍ച്ചെ രണ്ടു മണി മുതല്‍ രാവിലെ ഏഴു മണിവരെ ടോള്‍ സൗജന്യം.
ഞായറാഴ്ചകളില്‍ രാവിലെ ഏഴ് മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ രണ്ട് മണിവരെ നാലു ദിര്‍ഹം.
പുലര്‍ച്ചെ രണ്ടു മുതല്‍ രാവിലെ ഏഴു മണിവരെ നിരക്കുകള്‍ ഈടാക്കില്ല.
ദുബൈയില്‍ പുതിയ വാഹനം വാങ്ങിയാലുടന്‍ സാലിക് സ്റ്റിക്കറും മറക്കാതെ വാങ്ങണം. വാഹനത്തിന്റെ വിന്‍ഡ്ഷീല്‍ഡിലാണ് സാലിക് സ്റ്റിക്കറുകള്‍ പതിപ്പിക്കേണ്ടത്. ഈ ടാഗ് നിങ്ങളുടെ പ്രീപെയ്ഡ് സാലിക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്നു.
അക്കൗണ്ട് ബാലന്‍സ്, ടോള്‍ നിയമലംഘനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ ലഭിക്കുന്നതിന് വാഹനയുടമകളുടെ മൊബൈല്‍ നമ്പര്‍ സാലിക് അക്കൗണ്ടുമായി ബന്ധിപ്പിക്കണം. സാലികിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ദുബൈ ഡ്രൈവ് ആപ്പ്, സാലിക് കോള്‍ സെന്റര്‍ (800 72545) എന്നിവ വഴി മൊബൈല്‍ നമ്പറുകള്‍ അപ്ഡേറ്റ് ചെയ്യാം.
അല്‍ മംമ്സാര്‍ നോര്‍ത്ത് (അല്‍ ഇത്തിഹാദ് റോഡ്), അല്‍ മംമ്സാര്‍ സൗത്ത് (അല്‍ ഇത്തിഹാദ് റോഡ്), അല്‍ മക്തൂം ബ്രിഡ്ജ് (ഉമ്മ് ഹുറൈര്‍ റോഡ്), എയര്‍പോര്‍ട്ട് ടണല്‍ (ബെയ്റൂട്ട് സ്ട്രീറ്റ്), അല്‍ ഗാര്‍ഹുഡ് ബ്രിഡ്ജ് (ഷെയ്ഖ് റാഷിദ് റോഡ്), അല്‍ സഫ നോര്‍ത്ത് (ഷെയ്ഖ് സായിദ് റോഡ്), ബിസിനസ് ബേ ക്രോസിങ് (അല്‍ ഖെയ്ല്‍ റോഡ്), അല്‍ ബര്‍ഷ (ഷെയ്ഖ് സായിദ് റോഡ്), ജബെല്‍ അലി (ഷെയ്ഖ് സായിദ് റോഡ്), അല്‍ സഫ നോര്‍ത്ത് (ഷെയ്ഖ് സായിദ് റോഡ്) എന്നിങ്ങനെ ദുബൈയില്‍ പത്ത് സാലിക് ടോള്‍ ഗേറ്റുകളാണ് ഉള്ളത്.
അറബിയില്‍ 'തുറന്ന' അല്ലെങ്കില്‍ 'വ്യക്തം' എന്നര്‍ത്ഥം വരുന്ന സാലിക്, ദുബൈയിലെ ഹൈവേകളിലൂടെ തടസ്സങ്ങളില്ലാതെ യാത്ര ചെയ്യാന്‍ കഴിയുന്ന ടോള്‍ സംവിധാനമാണ്. ടോള്‍ ബൂത്തുകളോ തടസ്സങ്ങളോ ഇല്ലാതെ സാധാരണ ഹൈവേ വേഗതയില്‍ ടോള്‍ ഗേറ്റുകളിലൂടെ വാഹനം ഓടിക്കാം. പേയ്മെന്റിന്റെ ആവശ്യമില്ലാതെ തന്നെ നീങ്ങാന്‍ അനുവദിക്കുന്നു. ടോള്‍ പിന്നീട് നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ഓട്ടോ ഡെബിറ്റ് ആകുന്നവിധത്തിലാണ് സംവിധാനം.
ഈ വിവരങ്ങൾ നിങ്ങൾക്ക് ഉപകാരപ്രദമായിരിക്കുമെന്ന് കരുതുന്നു. വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Salik's variable toll rates will start from January 31st. The toll will be 6 dirhams during peak hours. It will be free from 1 AM to 6 AM.
#Salik #Toll #Dubai #RTA #Traffic #UAE