Ronaldo | മെസിക്കെതിരെയുള്ള സൗഹൃദ മത്സരത്തിനുള്ള സഊദി അറേബ്യൻ ഓൾ-സ്റ്റാർ ഇലവനെ റൊണാൾഡോ നയിക്കും; ഇതിഹാസ പോരാട്ടത്തിന് കളമൊരുങ്ങി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റിയാദ്: (www.kvartha.com) ക്രിസ്റ്റ്യാനോ റൊണാൾഡോ സഊദി അറേബ്യയിലേക്ക് മാറിയതിന് ശേഷമുള്ള തന്റെ ആദ്യ മത്സരത്തിൽ കളിക്കാൻ തയ്യാറെടുക്കുകയാണ്. ഫുട്‍ബോൾ പ്രേമികളിൽ ആവേശമുയർത്തി സൗദി ഓൾ-സ്റ്റാർ ഇലവനും ലീഗ് വമ്പൻമാരായ പാരീസ് സെന്റ് ജെർമെയ്നും തമ്മിലുള്ള സൗഹൃദ മത്സരത്തിന് അരങ്ങൊരുങ്ങുകയാണ്. സഊദി അറേബ്യൻ ക്ലബുകളായ അൽ-നാസർ, അൽ-ഹിലാൽ എന്നിവരിൽ നിന്നുള്ള താരങ്ങൾ ഉൾപെടുന്ന സൗദി ഓൾ-സ്റ്റാർ ഇലവനെ റൊണാൾഡോ നയിക്കുമെന്ന് സ്ഥിരീകരിച്ചു.
Aster mims 04/11/2022

സഊദി അറേബ്യയുടെ വിനോദത്തിനുള്ള ജനറൽ അതോറിറ്റി ചെയർമാൻ തുർക്കി അൽ-ഷൈഖ് ക്യാപ്റ്റന്റെ ആംബാൻഡ് റൊണാൾഡോയ്ക്ക് സമ്മാനിക്കുന്ന വീഡിയോ പങ്കിട്ടു. ജനുവരി 19നാണ് ബ്ലോക്ക്ബസ്റ്റർ സൗഹൃദ മത്സരത്തിനായി റിയാദിൽ പിഎസ്ജിക്ക് ആതിഥേയത്വം വഹിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് അൽ-നാസറിനൊപ്പം ചേർന്നതിന് ശേഷം റൊണാൾഡോയും മെസിയും മുഖാമുഖം വരുന്നത് ഇത് ആദ്യമാണ്. കഴിഞ്ഞ തവണ രണ്ട് ഇതിഹാസങ്ങൾ നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ റൊണാൾഡോയുടെ യുവന്റസ്  ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയെ 3-0 ന് പരാജയപ്പെടുത്തിയിരുന്നു.

Ronaldo | മെസിക്കെതിരെയുള്ള സൗഹൃദ മത്സരത്തിനുള്ള സഊദി അറേബ്യൻ ഓൾ-സ്റ്റാർ ഇലവനെ റൊണാൾഡോ നയിക്കും; ഇതിഹാസ പോരാട്ടത്തിന് കളമൊരുങ്ങി

അൽ-നാസറുമായി രണ്ടര വർഷത്തെ കരാറിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ നിത്യ എതിരാളിയായ മെസിക്കെതിരെ റൊണാൾഡോ ഏറ്റുമുട്ടുന്നത് ഇത് അവസാന തവണയായിരിക്കാം. റൊണാൾഡോയുടെ നിലവിലെ പ്രതിഫലത്തെ മറികടക്കുന്ന തരത്തിൽ മെസിയുമായി കരാറിൽ ഏർപ്പെടാൻ അൽ-ഹിലാൽ ആഗ്രഹിക്കുന്നുവെന്ന് അടുത്തിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Keywords:  Riyadh, News, Gulf, World, Sports, Saudi Arabia, Ronaldo to Face Messi in Saudi Arabia, CR7 Named Captain of All-Star XI for PSG Friendly.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia