ദുബൈയിലെ വാഹനാപകടത്തില്‍ മരണ സംഖ്യ 17 ആയി; മരിച്ചവരില്‍ ആറ് മലയാളികളടക്കം പത്ത് ഇന്ത്യക്കാര്‍, 4 മലയാളികളെ തിരിച്ചറിഞ്ഞു, അപകടത്തില്‍പ്പെട്ടത് മസ്‌കറ്റില്‍നിന്ന് ദുബൈയിലേക്ക് വന്ന ബസ്

 


ദുബൈ: (www.kvartha.com 07.06.2019) ദുബൈയില്‍ ബസ് അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 17 ആയി. മരിച്ചവരില്‍ ആറ് മലയാളികളടക്കം പത്ത് ഇന്ത്യക്കാര്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ഇതില്‍ നാല് മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മസ്‌കറ്റില്‍നിന്ന് ദുബൈയിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച്ച വൈകിട്ട് 5.40 ന് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വെച്ച് അല്‍ റാഷിദിയ എക്‌സിറ്റിലെ സൈന്‍ ബോര്‍ഡില്‍ ബസ് ഇടിക്കുകയായിരുന്നു. ആകെ 31 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്.

ദുബൈയിലെ വാഹനാപകടത്തില്‍ മരണ സംഖ്യ 17 ആയി; മരിച്ചവരില്‍ ആറ് മലയാളികളടക്കം പത്ത് ഇന്ത്യക്കാര്‍, 4 മലയാളികളെ തിരിച്ചറിഞ്ഞു, അപകടത്തില്‍പ്പെട്ടത് മസ്‌കറ്റില്‍നിന്ന് ദുബൈയിലേക്ക് വന്ന ബസ്

തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, തൃശ്ശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്‍, വാസുദേവന്‍, തിലകന്‍ എന്നീ മലയാളികളെയാണ് ഇതുവരെയായി തിരിച്ചറിഞ്ഞത്. മരിച്ച മറ്റ് രണ്ട് മലയാളികളെ ഇനിയും തിരിച്ചറിയാനുണ്ട്. അപകടത്തില്‍ മരിച്ച പത്ത് ഇന്ത്യാക്കാര്‍ക്ക് പുറമേ ഒരു ഒമാന്‍ സ്വദേശി, ഒരു അയര്‍ലണ്ട് സ്വദേശി, രണ്ട് പാകിസ്ഥാന്‍ സ്വദേശികള്‍ എന്നിവരുടെ മൃതശരീരങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്ന് മൃതദേഹങ്ങളാണ് ഇനിയും തിരിച്ചറിയാനുള്ളത്. മരിച്ച തിരുവനന്തപുരം സ്വദേശി ദീപക്കിന്റെ ഭാര്യയും മകളുമടക്കം നാല് ഇന്ത്യാക്കാര്‍ ദുബായ് റാഷിദ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

മരിച്ചവരുടെ മൃതദേഹങ്ങള്‍ റാഷിദ ആശുപത്രിയില്‍ നിന്നും പോലീസ് മോര്‍ച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ദുബൈയിയില്‍ പൊതു അവധി ദിവസമാണ്. അതിനാല്‍ തുടര്‍ നടപടിക്രമങ്ങള്‍ക്ക് ട്രാഫിക് കോര്‍ട്ടിന്റെ അനുമതികൂടി വേണം. അതിനാല്‍ മൃതദേഹങ്ങള്‍ നാളെ മാത്രമേ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരാനാകൂ. എന്നാല്‍ എത്രയും വേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.

Related News: 
ദുബൈയില്‍ ബസ് അപകടത്തില്‍ പെട്ട് 15 പേര്‍ മരിച്ചു, മരിച്ചവരില്‍ മലയാളികളുമുണ്ടെന്ന് സംശയം, 5 പേര്‍ക്ക് ഗുരുതരം, നിരവധി പേര്‍ക്ക് പരിക്ക്; അപകടം മുഹമ്മദ് ബിന്‍ സായിദ് റോഡില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Gulf, News, World, Malayalees, Accident, Accidental Death, Vehicles, Indian, Dubai, Muscat, Road, Thiruvananthapuram, Thrissur, road accident in dubai, 17 were died 
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia