ദുബൈയില്‍ ബസ് അപകടത്തില്‍ പെട്ട് 15 പേര്‍ മരിച്ചു, മരിച്ചവരില്‍ മലയാളികളുമുണ്ടെന്ന് സംശയം, 5 പേര്‍ക്ക് ഗുരുതരം, നിരവധി പേര്‍ക്ക് പരിക്ക്; അപകടം മുഹമ്മദ് ബിന്‍ സായിദ് റോഡില്‍

 


ദുബൈ: (www.kvartha.com 06.05.2019) ദുബൈയില്‍ ബസ് അപകടത്തില്‍ പെട്ട് 15 പേര്‍ മരിച്ചു. വ്യാഴാഴ്ച വൈകീട്ട് 5.40 മണിയോടെ മുഹമ്മദ് ബിന്‍ സാഇദ് റോഡിലാണ് അപകടം. ഒമാന്‍ രജിസ്‌ട്രേഷനുള്ള ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പെട്ടത്. 31 പേരാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.

ദുബൈയില്‍ ബസ് അപകടത്തില്‍ പെട്ട് 15 പേര്‍ മരിച്ചു, മരിച്ചവരില്‍ മലയാളികളുമുണ്ടെന്ന് സംശയം, 5 പേര്‍ക്ക് ഗുരുതരം, നിരവധി പേര്‍ക്ക് പരിക്ക്; അപകടം മുഹമ്മദ് ബിന്‍ സായിദ് റോഡില്‍

മരിച്ചവരില്‍ മൂന്ന് മലയാളികളുമുണ്ടെന്ന് സംശയിക്കുന്നു. അല്‍ റാഷിദിയ മെട്രോ സ്റ്റേഷന്‍ എക്‌സിറ്റിലെ സൈന്‍ ബോര്‍ഡില്‍ ഇടിച്ചാണ് അപകടമുണ്ടായത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ബസിലുണ്ടായിരുന്നതെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Keywords:  Gulf, News, Accident, bus, Dubai, UAE, Dead, Death,  15 killed as tourist bus crashes into signboard in Dubai
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia