SWISS-TOWER 24/07/2023

എന്തൊക്കെയാണ് ദുബൈ എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ പതിവായി മറന്നുവെയ്ക്കുന്ന 5 വസ്തുക്കള്‍; അവ എയര്‍പോര്‍ട്ട് അധികൃതര്‍ എന്തുചെയ്യും?

 


ADVERTISEMENT

ദുബൈ: (www.kvartha.com 15.09.2015) എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാര്‍ മറന്നുവെയ്ക്കുന്ന സാധനങ്ങള്‍ ഏതെല്ലാമാണ്? ആ വസ്തുക്കള്‍ എയര്‍പോര്‍ട്ട് അധികൃതര്‍ എന്തുചെയ്യും? ഇതാ ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വക്താവ് നല്‍കുന്ന വിശദീകരണം.

പ്രധാനമായും അഞ്ച് വസ്തുക്കളാണ് എയര്‍പോര്‍ട്ടുകളില്‍ നിന്നും ലഭിക്കുന്നത്. മൊബൈല്‍ ഫോണുകള്‍, പഴ്‌സുകള്‍, റിസ്റ്റ് വാച്ചുകള്‍, കണ്ണടകള്‍, ഹാന്റ് ബാഗുകള്‍ എന്നിവയാണവ. ഇവ കണ്ടെത്തിയാലുടനെ കണ്ടെത്തിയ വസ്തുക്കളില്‍ ഉടമകളുടെ പേരോ വിവരങ്ങളോ ഉണ്ടോ എന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ ആദ്യം നോക്കുക. എന്നാല്‍ പലപ്പോഴും ഇത് ലഭ്യമാകാറില്ല. അതിനാല്‍ യാത്രക്കാരന്‍ നഷ്ടപ്പെട്ട വസ്തു തേടിയെത്തുന്നതുവരെ ഞങ്ങള്‍ക്ക് കാത്തിരിക്കേണ്ടിവരാറുണ്ട്.

പണമാണ് ലഭിക്കുന്നതെങ്കില്‍ ഉടനെ എയര്‍പോര്‍ട്ട് അധികൃതര്‍ അവ പോലീസിന് കൈമാറും. പണത്തിന്റെ ഉടമയെ കണ്ടെത്താന്‍ അവരാണ് ശ്രമിക്കുക.

അതേസമയം എയര്‍പോര്‍ട്ടില്‍ നിന്ന് ലഭിക്കുന്ന ഓരോ വസ്തുവും അപ്പപ്പോള്‍ രജിസ്ട്രറില്‍ രേഖപ്പെടുത്തുമെന്നും വക്താവ് പറഞ്ഞു.

എന്തൊക്കെയാണ് ദുബൈ എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ പതിവായി മറന്നുവെയ്ക്കുന്ന 5 വസ്തുക്കള്‍; അവ എയര്‍പോര്‍ട്ട് അധികൃതര്‍ എന്തുചെയ്യും?


SUMMARY: Have you ever wondered what are the most common items that people forget at the airports in general, and Dubai Airport in particular? And what happens to those items?

Keywords: UAE, Dubai, Dubai International Airport,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia