റെസ്‌റ്റോറന്റുകള്‍ മുഴുവന്‍ വിവരങ്ങളും പ്രദര്‍ശിപ്പിക്കണമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി

 


ADVERTISEMENT

ജിദ്ദ: (www.kvartha.com 07.06.2016) റമദാനില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികളുമായി ജിദ്ദ മുനിസിപ്പാലിറ്റി. റെസ്‌റ്റോറന്റുകളും ഭക്ഷണശാലകളും ഭക്ഷ്യ വിഭവങ്ങളെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും പ്രദര്‍ശിപ്പിക്കണമെന്ന് മുനിസിപ്പാലിറ്റി ഉത്തരവിട്ടു.

വൃത്തിയും ഗുണ നിലവാരവും ഉറപ്പുവരുത്താനും മുനിസിപ്പാലിറ്റി മാര്‍ക്കറ്റുകളില്‍ ക്യാമറകള്‍ സ്ഥാപിച്ചു. കൂടാതെ പരിശോധക സംഘങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും മുനിസിപ്പാലിറ്റി തീരുമാനിച്ചതായി ജിദ്ദ മുനിസിപ്പാലിറ്റി അസിസ്റ്റന്റ് സെക്രട്ടറി നസീര്‍ അല്‍ മതബ് അറിയിച്ചു.

പച്ചക്കറി പഴവര്‍ഗ മാര്‍ക്കറ്റുകള്‍, മല്‍സ്യ മാര്‍ക്കറ്റ്, അറവ് ശാലകള്‍, ഇറച്ചിക്കടകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.

ഉത്തരവ് പാലിക്കാത്ത ഷോപ്പുകള്‍ക്ക് പിഴ ഏര്‍പ്പെടുത്തുമെന്നും നസീര്‍ അല്‍ മതബ് വ്യക്തമാക്കി.
റെസ്‌റ്റോറന്റുകള്‍ മുഴുവന്‍ വിവരങ്ങളും പ്രദര്‍ശിപ്പിക്കണമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി

SUMMARY: JEDDAH: The Jeddah municipality has intensified its efforts for safety, security and cleanliness during the holy month of Ramadan and ordered the restaurants and eateries to display all the information related to food items being served by them.sures to provide better services to citizens and prevent fraud and irregularities.

Keywords: Gulf, Saudi Arabia, JEDDAH, Jeddah municipality, Intensified, Efforts, Safety, Security, Cleanliness, Ramadan.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia