അബ്ബാസിയ കാലഘട്ടത്തിലെ അപൂര്‍വ നാണയ നിധി കണ്ടെത്തി

 


ഖാസിം ഉടുമ്പുന്തല

ശാര്‍ജ: (www.kvartha.com 03.10.2021) ശാര്‍ജയില്‍ അബ്ബാസിയ കാലഘട്ടത്തിലെ അപൂര്‍വ നാണയങ്ങളുടെ നിധി കണ്ടെത്തി. വടക്കുകിഴക്കന്‍ മേഖലകളില്‍ നടത്തിയ ഉദ്ഖനനങ്ങളിലാണ് നാടോടി ഗോത്രസമൂഹങ്ങളുടെ സംസ്‌കാരങ്ങളുടെ ശേഷിപ്പുകള്‍ കണ്ടെത്തിയത്. സെപ്തംബറില്‍ ശാര്‍ജ എമിറേറ്റിന്റെ മധ്യമേഖലയില്‍ നടത്തിയ ഖനന പ്രവര്‍ത്തനത്തിനിടയിലാണ് അപൂര്‍വ നാണയങ്ങള്‍ കണ്ടെത്തിയതെന്ന് ശാര്‍ജ ആര്‍കിയോളജി അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഡോ. സബാഹ് അബൂദ് ജാസിം പറഞ്ഞു. 

മാമോന്‍ നാണയങ്ങളില്‍ ഹാറൂന്‍ അല്‍ റഷീദിന്റെ ഭാര്യ സുബൈദയുടെ (ഉമ്മു ജാഫര്‍) പേരുള്ള  നാണയവുമുണ്ട്. പൗരാണിക കാലത്ത് ശാര്‍ജയിലെ നാടോടി ഗോത്രങ്ങള്‍ ഉപയോഗിച്ചിരുന്ന നാണയങ്ങളുടെ നിധിയാണ് കണ്ടെത്തിയത്. സ്ഥിരമായി ഒരിടത്ത് വസിക്കുന്ന ശീലമില്ലാത്ത ബദുക്കള്‍ കൃഷിക്കും മറ്റും അനുയോജ്യമായ സ്ഥലങ്ങള്‍ തേടി നിരന്തരം യാത്ര ചെയ്യും. ചെല്ലുന്നിടത്തൊക്കെ കൃഷിയും കാലിവളര്‍ത്തലും കരകൗശല വസ്തുക്കളുടെ നിര്‍മാണവും പാരമ്പര്യ ചികിത്സയുടെ വ്യാപനവുമായിരുന്നു അവരുടെ രീതി.

അബ്ബാസിയ കാലഘട്ടത്തിലെ അപൂര്‍വ നാണയ നിധി കണ്ടെത്തി

ടെന്റുകള്‍ നിര്‍മിച്ചു താമസിച്ച മേഖലകളില്‍ ഉപേക്ഷിച്ചു പോവുന്ന വസ്തുക്കളാണ് ഇപ്പോള്‍ കണ്ടെത്തിയത്. മണ്‍കലത്തിനകത്ത് വെള്ളിനാണയങ്ങളും ചെമ്പുകൊണ്ടു തീര്‍ത്ത നാണയങ്ങളുമായിരുന്നു കണ്ടെത്തിയത്. അബ്ബാസിയാ ഖലീഫമാര്‍ ഭരിച്ച ആ കാലഘട്ടത്തിലെ അടയാളങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആദ്യ പതിപ്പുകളില്‍ ഒന്നാണ് ഈ നാണയങ്ങള്‍ എന്ന് അനുമാനിക്കുന്നു.

Keywords:  Sharjah, News, Gulf, World, Coin, Abbasid Dynasty, Discover, Reported by Qasim Udumbunthala, Rare coins from Abbasid Dynasty discovered in Sharjah
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia