റമദാന്‍: യുഎഇയില്‍ 5000 സാധനങ്ങളുടെ വില 70 ശതമാനം കുറയ്ക്കും

 


ADVERTISEMENT

ദുബൈ: (www.kvartha.com 26.05.2016) പുണ്യമാസമായ റമദാനില്‍ യുഎഇയില്‍ 5000 വസ്തുക്കളുടെ വില 70 ശതമാനത്തോളം കുറയ്ക്കുമെന്ന് ധനകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഡോ ഹാഷിം സയീദ് അല്‍ നുഐമി. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടറായ അദ്ദേഹം ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇത് സംബന്ധിച്ച് വിതരണക്കാരും ചില്ലറ കച്ചവടക്കാരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. അരി, എണ്ണ, അരിപ്പൊടി, പാല്‍, പഴ വര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നീ അവശ്യ വസ്തുക്കള്‍ക്കാണ് വില കുറയ്ക്കുക. അവശ്യ വസ്തുക്കള്‍ സ്‌റ്റോക്ക് ചെയ്യാനും അദ്ദേഹം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

റമദാനില്‍ ദുബൈയില്‍ മാത്രം ദിനം പ്രതി 18,000 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. അബൂദാബിയിലെ വിതരണക്കാരാകട്ടെ 4000 ടണ്‍ അവശ്യവസ്തുക്കളാണ് ദിനം പ്രതി ഇറക്കുമതി ചെയ്യുന്നത്.
റമദാന്‍: യുഎഇയില്‍ 5000 സാധനങ്ങളുടെ വില 70 ശതമാനം കുറയ്ക്കും


SUMMARY: Retailers in the UAE will cut prices up to 70 per cent for 5,000 items valued at more than Dh260 million during the holy month of Ramadan, a senior official Ministry of Economy said on Wednesday.

Keywords: UAE, Ramadan, Gulf, Need items, Grocery, Fruits, Vegetables, Discount, Ministry of Economy, Media, Gulf.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia