ഇന്‍ഡ്യ-ഖത്വര്‍ എയര്‍ ബബിള്‍ കരാര്‍ പുതുക്കിയതായി ഇന്‍ഡ്യന്‍ എംബസി
Sep 2, 2021, 11:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദോഹ: (www.kvartha.com 02.09.2021) ഇന്‍ഡ്യ-ഖത്വര്‍ എയര്‍ ബബിള്‍ കരാര്‍ പുതുക്കിയതായി ഖത്വറിലെ ഇന്‍ഡ്യന്‍ എംബസി. കരാര്‍ സെപ്റ്റംബറിലേയ്ക്ക് കൂടി നീട്ടിയതായി ഇന്‍ഡ്യന്‍ എംബസി അറിയിച്ചു. അതേസമയം ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള വിമാന സര്‍വീസ് നിലവിലേതു പോലെ തുടരും.
കോവിഡ് സാഹചര്യത്തിലും യാത്രക്കാര്‍ക്ക് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നേരിട്ട് വിമാന സര്‍വീസ് സാധ്യമാക്കിയതിന് ഇന്‍ഡ്യയിലെയും ഖത്വറിലെയും വ്യോമയാന അധികൃതര്‍ക്ക് ഇന്‍ഡ്യന്‍ എംബസി ട്വിറ്ററില്‍ നന്ദി അറിയിച്ചു. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 2020 ജൂലൈ 18നാണ് ഇന്‍ഡ്യയില്‍ നിന്നും ഖത്വറിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്കുള്ള എയര്‍ബബിള്‍ കരാര്‍ നിലവില്‍ വന്നത്. കേന്ദ്ര വ്യോമയാന മന്ത്രാലയവും ഖത്വര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും തമ്മിലാണ് കരാര്‍.
Keywords: Doha, News, Gulf, World, Flight, COVID-19, Qatar-India air bubble agreement extended for September
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

