വാഹനത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മെഷീന്‍ ഗണ്‍ പിടികൂടി ഖത്വര്‍ കസ്റ്റംസ്
Nov 8, 2021, 08:33 IST
ദോഹ: (www.kvartha.com 08.11.2021) വാഹനത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മെഷീന്‍ ഗണ്‍ പിടികൂടി ഖത്വര്‍ കസ്റ്റംസ്. അബൂ സംറ അതിര്‍ത്തി വഴി ഖത്വറിലേക്ക് കടത്താന്‍ ശ്രമിച്ച മെഷീന്‍ ഗണ്‍ ആണ് കാറില്‍ നിന്ന് പിടിച്ചെടുത്തത്. ഖത്വര്‍ ലാന്‍ഡ് കംസ്റ്റ്ംസ് വിഭാഗമാണ് അബൂ സംറ കര അതിര്‍ത്തി ചെക് പോസ്റ്റില്‍ പരിശോധന നടത്തിയത്.
ഇതിന്റെ ദൃശ്യങ്ങളും കംസ്റ്റംസ് പുറത്തുവിട്ടു. രണ്ട് കഷണമായി അഴിച്ചെടുത്താണ് തോക്ക് വാഹനത്തില്‍ ഒളിപ്പിച്ചിരുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ആരെയെങ്കിലും കസ്റ്റഡിയിലെടുത്തതായി കംസ്റ്റംസ് വെളിപ്പിടുത്തിയിട്ടില്ല.
നിയമവിധേയമല്ലാത്ത വസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനെതിരെ നിരന്തരമായ മുന്നറിയിപ്പുകള്‍ ഖത്വര്‍ കംസ്റ്റംസ് നല്‍കി വരുന്നുണ്ട്. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷം മാത്രമാണ് ബൂ സംറ അതിര്‍ത്തി വഴി വാഹനങ്ങള്‍ കടത്തി വിടുന്നത്.
Keywords: Doha, News, Gulf, Seized, Customs, Border, Qatar, Gun, Vehicle, Qatar Customs seizes machine gun hidden inside vehicle
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.