ഖത്തറിൽ വാഹനാപകടങ്ങളുടെ ചിത്രങ്ങൾ എടുക്കുന്നത് ക്രിമിനൽ കുറ്റം

 


ADVERTISEMENT

മനാമ: (www.kvartha.com 17.09.2015) ഖത്തറിൽ വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവരുടേയോ മരിക്കുന്നവരുടേയോ ചിത്രങ്ങളെടുക്കുന്നത് ക്രിമിനൽ കുറ്റമാക്കി. ഇതുസംബന്ധിച്ച ഭേദഗതിക്ക് ഖത്തറി സർക്കാർ അംഗീകാരം നൽകി.

വാഹനാപകടങ്ങളുടെ ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുന്നവരേയും ഭേദഗതി നിയമത്തിന് കീഴിൽ കൊണ്ടുവന്നിട്ടുണ്ട്. 2004ലെ പീനൽ നിയമത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.

ഭേദഗതിയെ അഭിഭാഷകർ പരക്കെ സ്വാഗതം ചെയ്തു. മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കാത്തവരെ തടസപ്പെടുത്തുന്നതാണ് പുതിയ നിയമം.

അപകടങ്ങൾ നടക്കുന്നിടത്ത് ചിത്രങ്ങളെടുക്കുന്നവരെ തടഞ്ഞിട്ട് രക്ഷാപ്രവർത്തനത്തിന് സാധ്യമാകാതിരുന്ന അവസ്ഥകളും രാജ്യത്തുണ്ടായതായി ഒരു ആംബുലൻസ് ഡ്രൈവർ സാക്ഷ്യപ്പെടുത്തുന്നു.

ഖത്തറിൽ വാഹനാപകടങ്ങളുടെ ചിത്രങ്ങൾ എടുക്കുന്നത് ക്രിമിനൽ കുറ്റം


SUMMARY:
Manama: A legal amendment that criminalises taking pictures of people killed or injured in accidents and disseminating them on social media without the consent of anyone representing them has been approved by the Qatari government.

Keywords: Qatar, Accident photos, Social Media, Criminal offence,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia