ഖുര്‍ആനില്‍ തുപ്പിയ ഫ്രഞ്ചുകാരന് 2വര്‍ഷം തടവ്

 


ഖുര്‍ആനില്‍ തുപ്പിയ ഫ്രഞ്ചുകാരന് 2വര്‍ഷം തടവ്
ദുബൈ : ഖുര്‍ആനെ അപമാനിച്ച ഫ്രഞ്ച് ബിസിനസുകാരന് ദുബൈ കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചു. ഇസ്‌ളാം മതം സ്വീകരിച്ച 36കാരിയായ ബ്രിട്ടീഷുകാരിയുടെ താമസസ്ഥലത്ത് അതിക്രമിച്ചുകടന്ന 41കാരന്‍ യുവതിയോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു.

വിവാഹത്തിന് വിസമ്മതിച്ച യുവതിയെ ക്രൂരമായി മര്‍ദിക്കുകയും മുറിയിലുണ്ടായ ഖുര്‍ആന് മുകളില്‍ തുപ്പുകയും വലിച്ചെറിയുകയുമായിരുന്നു. നാല് മണിക്കൂറോളം യുവതിയെ മുറിയില്‍ പൂട്ടിയിട്ട ഇയാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിന്നീട് യുവതിയുടെ പരാതിയെതുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷാകാലാവധിക്ക് ശേഷം ഇയാളെ നാടുകടത്താനും വിധിച്ചിട്ടുണ്ട്.

Keywords: Gulf, Dubai, Prison, Spit, Quran, French, British, Islam, Court, Attacked, Marriage,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia