Obituary | ദമ്മാം മുന്‍ ഗവര്‍ണര്‍ അമീര്‍ മുഹമ്മദ് ബിന്‍ ഫഹദ് അന്തരിച്ചു


● ആഭ്യന്തര ഉപമന്ത്രി പദവിയിലാണ് ഔദ്യോഗിക ജീവിതാരംഭം.
● മാനുഷികവും സാമൂഹികവുമായ വിഷയങ്ങളില്‍ നിരവധി സംഭാവനകള്‍ നല്‍കി.
● റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തി.
റിയാദ്: (KVARTHA) സൗദി കിഴക്കന്‍ പ്രവിശ്യ (ദമ്മാം) മുന്‍ ഗവര്‍ണര്‍ അമീര്‍ മുഹമ്മദ് ബിന്‍ ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് അന്തരിച്ചു. 75 വയസ്സായിരുന്നു. റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളി ഖബര്‍സ്ഥാനില്‍ ബുധനാഴ്ച ദുഹ്ര്‍ നമസ്‌കാരത്തിന് ശേഷം ജനാസ നമസ്‌കരിച്ച് ഖബറടക്കം നടത്തി.
സൗദി മുന്‍ ഭരണാധികാരി ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ രണ്ടാമത്തെ മകനാണ്. അമീര്‍ ജവഹര്‍ ബിന്‍ത് നാഇഫ് ബിന്‍ അബ്ദുല്‍ അസീസ് ആണ് ഭാര്യ. തുര്‍ക്കി, ഖാലിദ്, അബ്ദുല്‍ അസീസ്, നൗഫ്, നൗറ, മിഷാല്‍ എന്നിവര്‍ മക്കളാണ്.
ആഭ്യന്തര ഉപമന്ത്രി പദവിയിലാണ് ഔദ്യോഗിക ജീവിതാരംഭം. 1985 മുതല്‍ 2013 വരെ കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണര്‍ ആയി സേവനമനുഷ്ഠിച്ചു. നിരവധി മാനുഷികവും സാമൂഹികവുമായ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ സംഭാവന സ്മരണീയമാണ്.
റിയാദില്‍ ജനിച്ച അദ്ദേഹം റിയാദിലെ ക്യാപിറ്റല്‍ മോഡല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പൊതുവിദ്യാഭ്യാസം നേടി. സാന്താ ബാര്‍ബറയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും രാഷ്ട്രമീമാംസയിലും ബിരുദം നേടി. ശേഷം സര്‍ക്കാര്‍ ജോലിയില്‍ ചേരുന്നതിന് മുമ്പ് അദ്ദേഹം സ്വകാര്യ മേഖലയില്‍ ജോലി ചെയ്തു.
അമീര്‍ മുഹമ്മദ് ബിന്‍ ഫഹദ് പ്രോഗ്രാം ഫോര്‍ യൂത്ത് ഡെവലപ്മെന്റ് ഉള്‍പ്പെടെ സാമൂഹിക സേവനത്തിനായി അദ്ദേഹം വിവിധ സംരംഭങ്ങളും പരിപാടികളും ആരംഭിച്ചിരുന്നു. അമീര്‍ മുഹമ്മദ് ബിന്‍ ഫഹദ് ഫൗണ്ടേഷന്‍ ഫോര്‍ ഹ്യുമാനിറ്റേറിയന്‍ ഡെവലപ്മെന്റ് സ്ഥാപിച്ചത് അമീര്‍ മുഹമ്മദാണ്.
കിഴക്കന്‍ പ്രവിശ്യയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സ്വകാര്യ സര്‍വകലാശാല എന്ന അദ്ദേഹത്തിന്റെ ആശയത്തില്‍ ആരംഭിച്ച സര്‍വകലാശാലക്ക് ആദരസൂചകമായാണ് അദ്ദേഹത്തിന്റെ പേര് നല്‍കിയിരിക്കുന്നത്.
അമീർ മുഹമ്മദ് ബിൻ ഫഹദിന്റെ അന്തരിച്ചതിൽ സമൂഹമാകെ ദുഃഖം പ്രകടിപ്പിക്കുന്നു.
Prince Mohammed bin Fahd bin Abdulaziz Al Saud, the former governor of the Eastern Province of Saudi Arabia, has passed away. He was known for his contributions to humanitarian and development projects in the region.
#SaudiArabia #RIP #RoyalFamily #PrinceMohammedbinFahd