SWISS-TOWER 24/07/2023

നീണ്ട താടി: പോലീസ് ഓഫീസറെ ജയിലിലടച്ചു

 


ADVERTISEMENT


കുവൈറ്റ് സിറ്റി: താടി രോമങ്ങള്‍ നീട്ടി വളര്‍ത്തിയ പോലീസ് ഓഫീസറെ ജയിലിലടച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിയമങ്ങള്‍ ലംഘിച്ചതിനാണ് ശിക്ഷ. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ ലഫ്റ്റനന്റ് ജനറല്‍ സുലൈമാന്‍ അല്‍ ഫഹദാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിയമപ്രകാരം പോലീസുകാര്‍ക്ക് ഒന്നര ഇഞ്ച് നീളത്തില്‍ മാത്രമേ താടി വളര്‍ത്താന്‍ അനുവാദമുള്ളു. അതില്‍ കൂടുതല്‍ നീളത്തില്‍ താടി വളര്‍ത്തണമെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍ അനുവാദം വാങ്ങേണ്ടത് ആവശ്യമാണ്. എന്നാല്‍ ശിക്ഷിക്കപ്പെട്ട മേജര്‍ അനുവാദം വാങ്ങാതെ താടി നീട്ടിവളര്‍ത്തിയതാണ് പ്രശ്‌നമായത്.

നീണ്ട താടി: പോലീസ് ഓഫീസറെ ജയിലിലടച്ചു
SUMMARY: Kuwaiti authorities jailed a police officer for growing his beard without permission in violation of interior ministry laws banning cops from having long beards.

Keywords: Kuwait, Police, Beard, Jail, Prison, Permission,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia