നിരോധിക്കപ്പെട്ട 'ബ്ലാക്ക് ഹെന്ന' ഉപയോഗിച്ച യുവതിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു

 


നിരോധിക്കപ്പെട്ട 'ബ്ലാക്ക് ഹെന്ന' ഉപയോഗിച്ച യുവതിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു
ഷാര്‍ജ: നിരോധിക്കപ്പെട്ട 'ബ്ലാക്ക് ഹെന്ന' ഉപയോഗിച്ച യുവതിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 21കാരിയായ അറബി യുവതിയെയാണ്‌ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

അജ്മാനിലെ ഒരു ബ്യൂട്ടിപാര്‍ ലറില്‍ നിന്നുമാണ്‌ യുവതി കൈകളില്‍ മൈലാഞ്ചി അണിഞ്ഞത്. ബ്ലാക്ക് ഹെന്നയുടെ ഉപയോഗശേഷം വയറുവേദന, ശ്വാസം മുട്ടല്‍, തലകറക്കം എന്നിവ ഉണ്ടാവുകയും യുവതി ബോധരഹിതയായി വീഴുകയും ചെയ്തതിനെത്തുടര്‍ന്നാണ്‌ ഇവരെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. യുവതിയെ ഒരാഴ്ചയ്ക്കുള്ളില്‍ ഡിസ്ചാര്‍ജ്ജ് ചെയ്യുമെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചു. 

എന്നാല്‍ മാരകമാണെന്നറിഞ്ഞിട്ടും ബ്ലാക്ക് ഹെന്നയ്ക്ക് ആവശ്യക്കാര്‍ ഏറെയാണെന്ന്‌ ബ്യൂട്ടി പാര്‍ലര്‍ ഉടമകള്‍ ആരോപിച്ചു. ഇതിനുമുന്‍പും ബ്ലാക്ക് ഹെന്നയുടെ ഉപയോഗം പലര്‍ക്കും അലര്‍ജി വരുത്തിയതായി റിപോര്‍ട്ടുണ്ട്.

English Summery
Sharjah: A 21-year-old Arab woman identified as W.A, was admitted in the ICU at Al Qasimi Hospital a week after she applied black henna on her hands in an Ajman beauty saloon, the sister of the patient said on Wednesday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia