ഷാര്‍ജയിലേയ്ക്ക് താമസം മാറ്റാന്‍ പദ്ധതിയുണ്ടോ? എന്നാലിത് ആദ്യം വായിക്കൂ
Nov 6, 2016, 22:24 IST
ഷാര്‍ജ: (www.kvartha.com 06.11.2016) ചിലത് നേടുമ്പോള്‍ ചിലത് നഷ്ടപ്പെടും. അത് സ്വാഭാവികമാണ്. ഉയര്‍ന്ന നിരക്കില്‍ വാടക നല്‍കി ജോലി കഴിഞ്ഞ് വീട്ടിലെത്തി ബാക്കി സമയം കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കുന്നവരുണ്ട്. മറ്റ് ചിലരാകട്ടെ കുറഞ്ഞ വാടകകയ്ക്ക് താമസിക്കുകയും വിലപ്പെട്ട സമയം റോഡിലെ ബ്ലോക്കില്‍ ചിലവഴിക്കാന്‍ വിധിക്കപ്പെട്ടവരുമാണ്.
ദുബൈയിലെ വാടക നിരക്കുകള്‍ കുത്തനെ ഉയര്‍ന്നതോടെ സമീപത്തെ എമിറേറ്റുകളിലേയ്ക്ക് താമസം മാറിയ കുടുംബങ്ങള്‍ നിരവധിയാണ്. മൂന്ന് വര്‍ഷം കൂടാതെ വാടക നിരക്കില്‍ വര്‍ദ്ധന വരുത്തരുതെന്ന നിയമം താമസക്കാര്‍ക്ക് അനിയന്ത്രിത വാടക നിരക്ക് വര്‍ദ്ധനവില്‍ നിന്നും രക്ഷ നല്‍കുന്നുണ്ട്. അതുകൊണ്ട് മാത്രം ഷാര്‍ജയിലേയ്ക്ക് താമസം മാറിയവരും കുറവല്ല.
ഇത് സംബന്ധിച്ച് ഹരീഷ് കുമാറെന്ന പ്രവാസിക്കും ചിലത് പറയാനുണ്ട്. ഇദ്ദേഹം അബൂദാബി കൊമേഴ്‌സ്യല്‍ ബാങ്ക് ജീവനക്കാരനാണ്. ഇദ്ദേഹം ദുബൈയിലെ ഹോര്‍ അല്‍ അന്‍സില്‍ നിന്നും ഷാര്‍ജ അല്‍ നഹ്ദയിലെ ഒറ്റ ബെഡ്‌റൂം അപാര്‍ട്ട്‌മെന്റിലേയ്ക്ക് താമസം മാറ്റിയിരുന്നു.
മൂന്ന് വര്‍ഷത്തിനിടയില്‍ 26,000 ദിര്‍ഹത്തില്‍ നിന്നും 38,000 ദിര്‍ഹമായി വാടക നിരക്ക് കുത്തനെ ഉയര്‍ന്നിരുന്നു. ഹോര്‍ അല്‍ അന്‍സിലെ അപാര്‍ട്ട്‌മെന്റുകള്‍ക്കുള്ള വന്‍ ഡിമാന്റും ഇതിന് കാരണമായി. കൂടാതെ ഏജന്റുമാരാണിവിടെ വാടക തീരുമാനിക്കുന്നത്. ഇപ്പോള്‍ 36,000 ദിര്‍ഹം നല്‍കി ഷാര്‍ജയിലെ ഒറ്റ കിടപ്പുമുറി അപാര്‍ട്ട്‌മെന്റിലാണെന്റെ താമസം. അല്പമെങ്കിലും പണം ലാഭിക്കണമെങ്കില്‍ കുറച്ച് ട്രാഫിക് സഹിക്കേണ്ടിവരും. ബര്‍ ദുബൈയിലുള്ള എന്റെ ഓഫീസിലെത്താനായി 2 മണിക്കൂറാണ് എനിക്ക് നഷ്ടമാകുന്നത് ഹരീഷ് കുമാര്‍ പറഞ്ഞു.
വില്ല അപാര്‍ട്ട്‌മെന്റ് ഷെയറിംഗ് രണ്ട് എമിറേറ്റികളിലുമുണ്ടെങ്കിലും ഷാര്‍ജയെ കൂടുതല്‍ പേരും ഇഷ്ടപ്പെടാന്‍ ചില കാരണങ്ങളുണ്ട്. പാരമ്പര്യവും കുടുംബത്തിന് പ്രാധാന്യം നല്‍കലും ഇതില്‍ ചിലത് മാത്രം. കുടുംബമായി താമസിക്കുന്ന ഇടങ്ങളില്‍ താമസിക്കുന്ന ബാച്ചിലേഴ്‌സിന് പിഴ ചുമത്തുന്ന എമിറേറ്റ് കൂടിയാണ് ഷാര്‍ജ.
സ്‌കൂള്‍, ആശുപത്രി, വിനോദം എന്നിവയ്ക്കും ഷാര്‍ജയില്‍ നിരക്കുകള്‍ കുറവാണെന്നതും ദുബൈയെ അപേക്ഷിച്ച് ഷാര്‍ജയില്‍ താമസിക്കാന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്നു.
SUMMARY: You win some, you lose some. You either pay high rents and reach home by dusk to spend quality time with your family - or pay less rent and spend hours braving the peak-hour traffic gridlock. This often perplexes residents who opt to live in either Dubai or Sharjah.
Keywords: Gulf, UAE, Dubai, Sharjah

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.