ബോളിവുഡ് നടന്‍ സഞ്ജയ് ദത് മുന്‍ പാകിസ്താന്‍ പ്രസിഡന്റ് പര്‍വേസ് മുശറഫുമായി ദുബൈയില്‍ കൂടിക്കാഴ്ച നടത്തിയതെന്തിന്?
Mar 18, 2022, 16:51 IST
ദുബൈ: (www.kvartha.com 18.03.2022) ബോളിവുഡ് നടന്‍ സഞ്ജയ് ദത് മുന്‍ പാകിസ്താന്‍ പ്രസിഡന്റ് പര്‍വേസ് മുശറഫുമായി ദുബൈയില്‍ കൂടിക്കാഴ്ച നടത്തിയതായി റിപോര്‍ട്. വീല്‍ചെയറില്‍ ഇരിക്കുന്ന മുശറഫിനെ കണ്ടപ്പോള്‍ സഞ്ജയ് എന്തോ നേരെ ചൂണ്ടിക്കാണിക്കുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി. അതേസമയം ഇരുവരും എങ്ങനെ, എപ്പോള്‍ കണ്ടുമുട്ടി എന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല.
സഞ്ജയും മുശറഫും അബദ്ധത്തില്‍ കണ്ടുമുട്ടിയതായി നിരവധി റിപോര്‍ടുകള്‍ പറയുന്നു. മുന്‍ പാക് സൈനിക ഭരണാധികാരിയായിരുന്ന മുശറഫ് രാജ്യത്ത് നിരവധി നിയമപരമായ കേസുകള്‍ നേരിടുന്നുണ്ട്. ചികിത്സയ്ക്കായി 2016ല്‍ യുഎഇയിലേക്ക് പോയ അദ്ദേഹം പിന്നീട് തിരിച്ചെത്തിയിട്ടില്ല. 1999ല്‍ ഇന്‍ഡ്യയ്ക്കെതിരെ നടന്ന കാര്‍ഗില്‍ യുദ്ധ സമയത്ത് പാകിസ്താന്റെ സൈനിക മേധാവിയായിരുന്നു അദ്ദേഹം. ഏതായാലും, സഞ്ജയ് ദതിന്റെയു പര്‍വേസ് മുശറഫിന്റെയും കൂടികാഴ്ച സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ചയായിക്കഴിഞ്ഞു.

Keywords: Dubai, Gulf, World, Actor, Photo, Social Media, President, Pakistan, Picture of Sanjay Dutt meeting former Pakistan President Pervez Musharraf in Dubai goes viral.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.