Arrested | 'കുവൈതില്‍ താമസസ്ഥലത്ത് കഞ്ചാവ് ചെടികള്‍ വളര്‍ത്തി'; യുവാവ് അറസ്റ്റില്‍
കുവൈത് സിറ്റി: (www.kvartha.com) താമസസ്ഥലത്ത് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയെന്ന സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. കഞ്ചാവ് ചെടികള്‍ക്ക് വളരാനുള്ള ചൂടും വെളിച്ചവും ക്രമീകരിക്കാനുള്ള വിപുലമായ സജ്ജീകരണങ്ങളായിരുന്നു താമസസ്ഥലത്ത് യുവാവ് ഒരുക്കിയതെന്ന് പൊലീസ് പറഞ്ഞു.
രാജ്യത്തെ ആന്റി ഡ്രഗ് ട്രാഫികിങ് ജനറല്‍ ഡിപാര്‍ട്‌മെന്റ് നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. 100 ഗ്രാം കഞ്ചാവും 50 ഗ്രാം കഞ്ചാവ് ഓയിലും കഞ്ചാവ് ചെടിയുടെ വിത്തുകളും വിവിധ അളവിലുള്ള ഒന്‍പത് കഞ്ചാവ് ചെടികളും പിടിച്ചെടുത്തതായും യുവാവ് പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. വില്‍പന നടത്താന്‍ വേണ്ടിയാണ് കഞ്ചാവ് കൃഷി ചെയ്തിരുന്നതെന്ന് യുവാവ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ വ്യക്തമാക്കി.
Keywords: Kuwait, News, Gulf, World, Seized, Police, Arrest, Arrested, Crime, Person arrested with Marijuana plants.