ദുബൈയില്‍ സ്‌കൂബ ഡൈവിംഗിനിടെ യുവതി മരിച്ചു; ഒരേയൊരു മകള്‍ നഷ്ടമായ ദുഖത്തില്‍ ഇന്ത്യന്‍ ദമ്പതികള്‍

 


ADVERTISEMENT

ദുബൈ: (www.kvartha.com 25.08.2015) ദുബൈയില്‍ സ്‌കൂബ ഡൈവിംഗ് പരിശീലനത്തിനിടെ യുവതി മരിച്ചതിന്റെ ദുഖം വിട്ടുമാറാതെ ഇന്ത്യന്‍ ദമ്പതികള്‍. 24കാരിയായ അരൂഷി സിംഗാണ് മരിച്ചത്. ജുമൈറയിലെ ഫിഷിംഗ് ഹാര്‍ബറില്‍ നിന്നുമാണ് അരൂഷിയുടെ മൃതദേഹം പുറത്തെടുത്തത്.

പരേഷ്‌നീത സിംഗ് ദമ്പതികളുടെ ഒരേയൊരു മകളാണ് അരൂഷി. മുംബൈയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വിദ്യാര്‍ത്ഥിനിയാണ് അരൂഷി. ആഗസ്റ്റ് 15നാണ് അരൂഷി ദുബൈയിലെത്തിയത്. ആഗസ്റ്റ് 18ന് പിതാവുമെത്തി.

ദുബൈയില്‍ താമസിക്കുന്ന ബന്ധുവിനും കുടുംബത്തിനുമൊപ്പം അവധിയാഘോഷിക്കാന്‍ എത്തിയതായിരുന്നു അരൂഷിയുടെ കുടുംബം. അരൂഷിയുടെ മരണ വാര്‍ത്തയറിഞ്ഞതോടെ മുംബൈയില്‍ നിന്ന് അമ്മയുമെത്തി. വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. ഏത് വിധേനയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ കുടുംബാംഗങ്ങള്‍.

ദുബൈയില്‍ സ്‌കൂബ ഡൈവിംഗിനിടെ യുവതി മരിച്ചു; ഒരേയൊരു മകള്‍ നഷ്ടമായ ദുഖത്തില്‍ ഇന്ത്യന്‍ ദമ്പതികള്‍


SUMMARY: Dubai: The parents of an Indian woman who died during a scuba diving lesson in Dubai while on holiday here are devastated by the loss of their only child, a family member told Gulf News.

Keywords: UAE, Dubai, Scuba diving,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia