കുവൈറ്റില്‍ നിന്നും പ്രവാസികള്‍ നാട്ടിലേയ്ക്ക് അയക്കുന്ന പണത്തിന് ഉടന്‍ നികുതി ഏര്‍പ്പെടുത്തും
Jun 1, 2016, 11:29 IST
ADVERTISEMENT
കുവൈറ്റ് സിറ്റി: (www.kvartha.com 01.06.2016) കുവൈറ്റില്‍ നിന്നും പ്രവാസികള്‍ നാട്ടിലേയ്ക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുന്ന ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. പണത്തിന്റെ അളവ് അനുസരിച്ച് 2 മുതല്‍ 5 ശതമാനം വരെ നികുതി ഏര്‍പ്പെടുത്താനാണ് നീക്കം. അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ പണമയക്കുന്നവര്‍ക്ക് 10,000 ദിനാര്‍ പിഴയും 6 മാസം തടവും ലഭിക്കും.
100 ദിനാര്‍ നാട്ടിലേയ്ക്ക് അയക്കുന്നവരില്‍ നിന്നും 2 ശതമാനവും 100 മുതല്‍ 500 ദിനാര്‍ അയക്കുന്നവരില്‍ നിന്നും 4 ശതമാനവും 500ന് മുകളില്‍ പണം അയക്കുന്നവരില്‍ നിന്നും 5 ശതമാനവും നികുതി ഈടാക്കാനാണ് ബില്‍ നിര്‍ദ്ദേശിക്കുന്നത്. ഈ ബില്ലിന് സര്‍ക്കാരും പാര്‍ലമെന്റും പൂര്‍ണ പിന്തുണ നല്‍കുമെന്നും സൂചനയുണ്ട്. പ്രാദേശിക അറബ് പത്രങ്ങള്‍ ഇത് സംബന്ധിച്ച് റിപോര്‍ട്ട് പുറത്തുവിട്ടു.
നികുതി പണം പതിവ് പോലെ രാജ്യത്തിന്റെ പൊതു ഖജനാവിലേയ്ക്ക് എത്തും. ധനകാര്യ മന്ത്രാലയം പുറത്തിറക്കുന്ന സ്റ്റാമ്പുകള്‍ വഴിയാണ് നികുതി ഈടാക്കുക.
SUMMARY: KUWAIT CITY, May 29: The Legislative Affairs Committee in the Parliament will soon endorse the proposal to impose tax on expatriates’ remittances, reports Al-Shahid daily quoting sources.
Keywords: Gulf, Kuwait, Kuwait city, The Legislative Affairs Committee, Parliament, Soon, Endorse, Proposal, Impose tax, Expatriate, Remittances, Reports, Al-Shahid daily
100 ദിനാര്‍ നാട്ടിലേയ്ക്ക് അയക്കുന്നവരില്‍ നിന്നും 2 ശതമാനവും 100 മുതല്‍ 500 ദിനാര്‍ അയക്കുന്നവരില്‍ നിന്നും 4 ശതമാനവും 500ന് മുകളില്‍ പണം അയക്കുന്നവരില്‍ നിന്നും 5 ശതമാനവും നികുതി ഈടാക്കാനാണ് ബില്‍ നിര്‍ദ്ദേശിക്കുന്നത്. ഈ ബില്ലിന് സര്‍ക്കാരും പാര്‍ലമെന്റും പൂര്‍ണ പിന്തുണ നല്‍കുമെന്നും സൂചനയുണ്ട്. പ്രാദേശിക അറബ് പത്രങ്ങള്‍ ഇത് സംബന്ധിച്ച് റിപോര്‍ട്ട് പുറത്തുവിട്ടു.
നികുതി പണം പതിവ് പോലെ രാജ്യത്തിന്റെ പൊതു ഖജനാവിലേയ്ക്ക് എത്തും. ധനകാര്യ മന്ത്രാലയം പുറത്തിറക്കുന്ന സ്റ്റാമ്പുകള്‍ വഴിയാണ് നികുതി ഈടാക്കുക.
Keywords: Gulf, Kuwait, Kuwait city, The Legislative Affairs Committee, Parliament, Soon, Endorse, Proposal, Impose tax, Expatriate, Remittances, Reports, Al-Shahid daily
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

