യുഎഇയിലെ പാട്ട് മല്‍സരത്തിന് നാലായിരത്തോളം തൊഴിലാളികള്‍ മല്‍സരാര്‍ത്ഥികള്‍

 


ദുബൈ: (www.kvartha.com 20.08.2015)ഈ വര്‍ഷത്തെ ക്യാമ്പ് കാ ചാമ്പ് പാട്ട് മല്‍സരത്തില്‍ നാലായിരത്തോളം തൊഴിലാളികള്‍ മാറ്റുരയ്ക്കും. ആയിരക്കണക്കിന് തൊഴിലാളികളുടെ മുഖത്ത് ചിരി വിരിയിക്കുക എന്ന ലക്ഷ്യത്തോടെയാണീ മല്‍സരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഘടിപ്പിച്ചത്.

2007ല്‍ മല്‍സരം സംഘടിപ്പിക്കുമ്പോള്‍ 3 കമ്പനികളാണ് മല്‍സരത്തില്‍ പങ്കാളികളായത്. എന്നാലിപ്പോള്‍ 24 കമ്പനികള്‍ മല്‍സര രംഗത്തുണ്ട്. ഈ വര്‍ഷത്തെ വെസ്‌റ്റേണ്‍ യൂണിയന്‍ ക്യാമ്പ് കാ ചാമ്പ് മല്‍സരം ജൂലൈ 23നാണ് ആരംഭിച്ചത്. യുഎഇയില്‍ അങ്ങോളമിങ്ങോളമുള്ള നാലായിരത്തോളം തൊഴിലാകള്‍ മല്‍സരത്തില്‍ പങ്കെടുക്കും. 140ഓളം ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികളാണ് മല്‍സരാര്‍ത്ഥികള്‍.

വളരെ കഴിവുള്ള ഗായകരാണ് വെസ്‌റ്റേണ്‍ യൂണിയന്‍ ക്യാമ്പ് കാ ചാമ്പില്‍ പങ്കെടുക്കുന്നത്. മല്‍സരം കൂടുതല്‍ ശക്തമായി കൊണ്ടിരിക്കുകയാണ്. ഒക്ടോബര്‍ 22നാണ് ഫൈനല്‍. രണ്ട് പേരടങ്ങുന്ന ഒരു ടീം മല്‍സരത്തില്‍ വിജയിയാകും റൈറ്റ് ട്രാക്ക് അഡ്വര്‍ടൈസിങ് മാനേജിംഗ് ഡയറക്ടറും മല്‍സരത്തിന്റെ സംഘാടകയുമായ രൂപ വിനോദ് പറഞ്ഞു.

യുഎഇയിലെ പാട്ട് മല്‍സരത്തിന് നാലായിരത്തോളം തൊഴിലാളികള്‍ മല്‍സരാര്‍ത്ഥികള്‍


SUMMARY: Over 4,000 contestants are participating in this year's Camp ka Champ singing competition, an initiative aimed at bringing smiles on the faces of thousands of labourers across the UAE.

Keywords: UAE, Labours, Song Contest, Singer, Labour Camp, Camp ka Champ
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia