കോവിഡ് നിയമ ലംഘനം; ഖത്വറില്‍ 1,547 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍
Sep 19, 2021, 16:09 IST
ADVERTISEMENT
ദോഹ: (www.kvartha.com 19.09.2021) ഖത്വറില്‍ കോവിഡ് നിയമം ലംഘിച്ച 1,547 പേര്‍ കൂടി പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അധികൃതര്‍. ഇവരില്‍ 1,117 പേര്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനും 413 പേര്‍ സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിനുമാണ് പിടിയിലായത്.

മൊബൈലില്‍ ഇഹ്തിറാസ് ആപ്ലികേഷന്‍ ഇല്ലാതിരുന്നതിന് 13 പേരെയും പിടികൂടി. ക്വാറന്റൈന്‍ നിയമം പാലിക്കാത്തതിന് നാലുപേരും പിടിയിലായി. എല്ലാവരെയും തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്വറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം.
Keywords: Doha, News, Gulf, World, COVID-19, Mask, Application, Over 1500 caught violating Covid-19 precautionary measures.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.