ഒമാനില്‍ 74 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 1,790 ആയി

 


ADVERTISEMENT

മസ്‌കത്ത്: (www.kvartha.com 24.04.2020) ഒമാനില്‍ വെള്ളിയാഴ്ച 74 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1,790 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 39 പേര്‍ വിദേശികളും 35 പേര്‍ സ്വദേശികളുമാണ്. രാജ്യത്ത് രോഗ മുക്തരായവരുടെ എണ്ണം 325 ആയി. ഒമ്പതുപേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

പുതിയ രോഗികളില്‍ 17 പേര്‍ മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളത്. ഇവിടെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 1,326 ആയി. 218 പേരാണ് ഇവിടെ രോഗമുക്തി നേടിയത്. മരിച്ച ഒമ്പതുപേരും മസ്‌കത്തില്‍ ചികിത്സയിലിരുന്നവരാണ്.

ഒമാനില്‍ 74 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 1,790 ആയി

Keywords:  Muscat, News, Gulf, World, COVID19, Treatment, Trending, Patient, Health, Oman, Oman's covid 19 tally at 1,790 with 74 new cases
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia