ഒമാനില്‍ 69 പേര്‍ക്ക് കൂടി കൊവിഡ്; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 2,637 ആയി ഉയര്‍ന്നു

 


മസ്‌കത്ത്: (www.kvartha.com 04.05.2020) ഒമാനില്‍ ഞായറാഴ്ച 69 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 32 വിദേശികള്‍ക്കും 37 സ്വദേശികള്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 2,637 ആയി ഉയര്‍ന്നു.

രാജ്യത്ത് 816 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 12 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സാമൂഹിക അകലം പാലിക്കാണമെന്നുള്ള അധികൃതര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നും മന്ത്രാലയം എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

ഒമാനില്‍ 69 പേര്‍ക്ക് കൂടി കൊവിഡ്; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 2,637 ആയി ഉയര്‍ന്നു

Keywords:  Muscat, News, Gulf, World, COVID19, Health, Patient, Trending, Oman, Health Department, Oman reports 69 new coronavirus cases
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia