കൊവിഡ് 19; ഒമാനില്‍ 48 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

 


ADVERTISEMENT

മസ്‌കത്ത്: (www.kvartha.com 08.04.2020) ഒമാനില്‍ ബുധനാഴ്ച 48 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 419 ആയി ഉയര്‍ന്നു. ആരോഗ്യമന്ത്രാലയമാണ് ബുധനാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. രോഗം സ്ഥിരീകരിച്ച 48 പേരില്‍ 41 പേരും മസ്‌കത്ത് മേഖലയിലാണ്.

ഒമാനില്‍ ചൊവ്വാഴ്ച രോഗമുക്തി നേടിയവരുടെ എണ്ണം 72 ആയി ഉയര്‍ന്നു. രണ്ട് പേരാണ് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. മസ്‌കത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 334 ആയി ഉയര്‍ന്നു.

കൊവിഡ് 19; ഒമാനില്‍ 48 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

Keywords:  Muscat, News, Gulf, World, COVID19, Health, Oman, Coronavirus, Death, Recovery, Oman reports 48 new Covid 19 cases
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia