ഒമാനില്‍ 144 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 1,410 ആയി

 


ADVERTISEMENT

മസ്‌കത്ത്: (www.kvartha.com 20.04.2020) ഒമാനില്‍ തിങ്കളാഴ്ച 144 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1,410 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ വിദേശികളാണ്. ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മലയാളിയടക്കം ഏഴു പേരാണ് മരണത്തിന് കീഴടങ്ങിയത്. 238 പേരാണ് രോഗമുക്തി നേടിയത്.

പുതുതായി കൊവിഡ് ബാധിതരായവരില്‍ 101 പേരും മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നാണ്. ഇവിടെ കൊവിഡ് ബാധിതരുടെ എണ്ണം 1111 ആയി. 156 പേരാണ് മസ്‌കത്തില്‍ രോഗമുക്തി നേടിയത്. മരിച്ച ഏഴുപേരും മസ്‌കത്തില്‍ ചികിത്സയില്‍ കഴിഞ്ഞവരാണ്.

ഒമാനില്‍ 144 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 1,410 ആയി

Keywords:  Muscat, News, Gulf, World, COVID19, Patient, Trending, Treatment, Patient, Oman, Oman reports 144 new Covid-19 cases, total 1,410
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia