Two Died In Boat Accident | ഒമാനില്‍ ബോടപകടത്തില്‍ 2 മരണം; 3 പേര്‍ക്ക് പരിക്ക്
Jun 22, 2022, 18:48 IST
ADVERTISEMENT
മസ്ഖത്: (www.kvartha.com) ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിലുണ്ടായ ബോടപകടത്തില്‍ (Boat Accident) രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ദോഫാര്‍ ഗവര്‍ണറേറ്റിലെ താഖാ വിലായത്തിലെ സമുദ്ര മേഖലയിലായിരുന്നു അപകടം.
വാഹനങ്ങള്‍ കയറ്റിയിരുന്ന തടികൊണ്ട് നിര്‍മിച്ചിട്ടുള്ള അപകടത്തില്‍പെട്ട ലോഞ്ചില്‍ 10 പേരുണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് രണ്ടുപേര്‍ മരിച്ചു. സാരമായ പരിക്കുകളോടെ മൂന്ന് പേര്‍ ഉള്‍പെടെ എട്ട് പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തുകയും ചെയ്തു.
പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നല്‍കി വരുന്നതായും സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പില്‍ പറയുന്നു. 10 പേരും ഏഷ്യന്‍ വംശജരാണെന്നാണ് സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നത്.
Keywords: News, Muscat, Gulf, World, Death, Injured, Oman, Boat, Boat accident, Oman: 2 dead, 3 injured as boat sinks.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

